ദേശീയപാതയില്‍ നിന്നും വീണുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്കി

KNR-RUPEESതളിപ്പറമ്പ്: ദേശീയപാതയില്‍ നിന്നും വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി പോലീസ് സാന്നിധ്യത്തില്‍ തിരിച്ചേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ്‌നഴ്‌സ് ശ്രീസ്ഥയിലെ കൊട്ടാരത്തില്‍ പറമ്പില്‍ കെ.ജെ. ഗ്രെയിസന് അരലക്ഷം രൂപ കളഞ്ഞുകിട്ടിയത്. ഗ്രെയിസണ്‍ ഇത് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഹോംഗാര്‍ഡ് പണം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തളിപ്പറമ്പ് കുട്ടൂക്കന്‍ കോംപ്ലക്‌സില്‍ ഹാട്രിക് സ്‌പോര്‍ട്‌സ് എന്നപേരില്‍ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ വില്‍പന നടത്തുന്ന എം.പി.സി. ഷിബുവിന്റെ പണമാണ് നഷ്ടമായത്.  പരാതി നല്‍കാന്‍ ഷിബു പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പണം സ്റ്റേഷനില്‍ ലഭിച്ചകാര്യം അറിയുന്നത്. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയതോടെ പോലീസ് ഗ്രെയിസണെ  വിളിച്ചുവരുത്തുകയായിരുന്നു. പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷിന്റെ സാന്നിധ്യത്തില്‍ ഗ്രെയിസണ്‍ തന്നെ തുക ഷിബുവിന് കൈമാറി.

Related posts