പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർത്തനം മികച്ചത്; ​ അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ പ്രസ്താ​വ​നയിൽ ലീ​ഗി​ൽ അ​തൃ​പ്തി പ​ട​രു​ന്നു

മ​ല​പ്പു​റം: മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മുസ്‌ലിം ലീ​ഗ് നേ​താ​വ് പി.​വി.​അ​ബ്്ദു​ൾ വ​ഹാ​ബ് എം​പി ന​ട​ത്തി​യ സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​സ്താ​വ​ന​ക്കെ​തി​രെ ലീ​ഗി​ൽ അ​തൃ​പ്തി വ​ള​രു​ന്നു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന അ​ബ്്ദു​ൾ വ​ഹാ​ബി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്.

വ​ഹാ​ബി​ന്‍റെ പ്ര​സ്താ​വ​ന​യെ പാ​ർ​ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​ഹാ​ബി​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി. എ​ന്നാ​ൽ വ​ഹാ​ബി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ബ്്ദു​ൾ വ​ഹാ​ബ് എം​പി സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ബ്്ദു​ൾ വ​ഹാ​ബി​ന്‍റെ പ്ര​സം​ഗം. പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം വ​ഹാ​ബി​നെ​തി​രെ തി​രി​ഞ്ഞ​ത്. മുസ്‌ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യ പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​ര​സ്യ​മാ​യി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഈ ​വി​ഷ​യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​യി.

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​മെ​ത്തി​ക്കു​ന്നി​ല്ലെ​ന്ന പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് അ​ബ്്ദു​ൾ വ​ഹാ​ബ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്‍റെ പ്ര​സം​ഗ​ത്തി​ലെ ഒ​രു ഭാ​ഗം അ​ട​ർ​ത്തി മാ​റ്റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചി​ല​ർ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് അ​ബ്്ദു​ൾ വ​ഹാ​ബ് പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ഷ​മ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ബ്്ദു​ൾ വ​ഹാ​ബി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നും ഈ ​വി​ഷ​യം അ​വ​സാ​നി​ച്ച​താ​യും മു​സ്‌ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ വ​ഹാ​ബി​ന്‍റെ പ്ര​സ്താ​വ​ന​യെ കു​റി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Related posts