മണങ്ങല്ലൂരിൽ ബൈ​ക്കും പി​ക്അപ്പും കൂ​ട്ടിയി​ടി​ച്ച് ഇരുപതുകാരന് ദാരുണാന്ത്യം;  മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​ നി​ഖി​ൽ കു​മാ​റാണ് മരിച്ചത്​

കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​ക്കും പി​ക്അപ്പും കൂ​ട്ടിയി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈക്ക് യാത്രി കനായ യു​വാ​വ് മ​രി​ച്ചു. മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ പാ​റേ​പ്പ​ള്ളി നി​ഖി​ൽ കു​മാ​ർ പി.​എ​സ് (20) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി – എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ൽ മ​ണ​ങ്ങ​ല്ലൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ നി​ഖി​ലി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി മ​ധ്യേ മ​രിച്ചു. നി​ഖി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ​ജാ​ജ് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts