പ്രോ​ട്ടീ​ൻ പൗ​ഡ​റും പി​ന്നെ​ക്കു​റ​ച്ച് ഹാ​ഷി​ഷ് ഓ​യി​ലും! ആ​ഹാ അ​ന്ത​സ്: ജി​മ്മി​ന്‍റേ​യും സ​ലൂ​ണി​ന്‍റേ​യും മ​റ​വി​ൽ ല​ഹ​രി​വി​ൽ​പ്പ​ന; 2.270 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി തൃ​ശൂ​രി​ൽ യു​വ​തി പി​ടി​യി​ൽ

തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​റി​ലെ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ബ്യൂ​ട്ടി സ​ലൂ​ണി​ന്‍റെ​യും മ​റ​വി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന യു​വ​തി​യെ തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​പ്ര​യാ​റി​ലെ ജിം​നേ​ഷ്യ​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന പെ​രി​ങ്ങോ​ട്ടു​ക​ര താ​ന്ന്യം ചി​റ​യ​ത്ത് വീ​ട്ടി​ൽ ശ്രീ​ല​ക്ഷ്മി (30)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 2.270 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി അ​ന​ധി​കൃ​ത​മാ​യി സ​ന്പാ​ദി​ച്ച 90,500 രൂ​പ​യും ഹാ​ഷി​ഷ് ഓ​യി​ൽ ചി​ല്ല​റ​വി​ല്പ​ന ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 50 ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ര​യാ​മു​ട്ടം സൊ​സൈ​റ്റി​ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ൽ​വ​ച്ചാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ല​പ്പാ​ട് പോ​ലീ​സും ചേ​ർ​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി​ക്കു മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​യാ​ളെ​ക്കു​റി​ച്ചു നി​ർ​ണാ​യ​ക​വി​വ​രം ല​ഭി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ​ക്കു പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി അ​ബ്ദു​ൽ സ​ലാം, വാ​ടാ​ന​പ്പി​ള്ളി ഐ​എ​സ്എ​ച്ച്ഒ മാ​ത്യു, വ​ല​പ്പാ​ട് എ​സ്ഐ എ​ബി​ൻ, ഡാ​ൻ​സാ​ഫ് എ​സ്ഐ​മാ​രാ​യ സി.​ആ​ർ. പ്ര​ദീ​പ്, ഷൈ​ൻ, എ​എ​സ്ഐ ലി​ജു ഇ​യ്യാ​നി, എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒ​മാ​രാ​യ നി​ഷാ​ന്ത്, സു​ർ​ജി​ത്ത് സാ​ഗ​ർ, വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ണ്ണി, സി​യാ​ദ്, സൈ​നു​ദ്ദീ​ൻ, സി​പി​ഒ ശാ​ലീ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment