പട്ടാളം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ ടെസ്സയെ മറന്നു പോയോ ! താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞ് ആഹ്ലാദിച്ച് ആരാധകര്‍…

മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പട്ടാളം. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായികയായ ടെസയുടെ ആദ്യ ചിത്രമായിരുന്നു അത്.

ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. എന്നാല്‍ ഈ ചിത്രത്തിനു ശേഷം ഈ നടിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല.

വിവിധ ടിവി ചാനലുകളില്‍ അവതാരക എന്ന നിലയിലാണ് ടെസ്സ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സിനിമയിലേക്ക് വന്നതും അങ്ങനെയൊരു ടിവി പ്രോഗ്രാമില്‍ നിന്നുമായിരുന്നു.

പുതുമുഖത്തെ അന്വേഷിച്ച നടക്കുകയായിരുന്നു സംവിധായകന്‍ ലാല്‍ജോസ്. ഒരുപാട് കാസ്റ്റിംഗ് കോളും, അന്വേഷണവും നടത്തി എന്നിട്ടും പരിചയം ഉള്ളവരെയൊക്കെ അന്വേഷിക്കുകയായിരുന്നു സംവിധായകന്‍.

അങ്ങനെ നോക്കുമ്പോഴായിരുന്നു ഹലോ ഗുഡ് ഈവനിംഗ് എന്ന ലൈവ് ചാറ്റ് പ്രോഗ്രാമിന്റെ അവതാരകയെ സംവിധായകന്‍ ശ്രദ്ധിച്ചത്.

നല്ല അവതരണ ശൈലിയും, കാമറ ഫേസുമുള്ള ഒരു അഭിനേത്രിയെ സംവിധായകന്‍ അതിലൂടെ കണ്ടു എന്ന് തന്നെ പറയാം. വിളിച്ചപ്പോള്‍ നല്ല സ്മാര്‍ട്ട് ആയ പെണ്‍കുട്ടി.

ചിത്രത്തില്‍ തികച്ചു തന്റേടിയായ ഒറ്റയ്ക്ക് ജീവിക്കുന്ന എല്ലാവരുടെയും മുഖത്തു നോക്കി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കെല്‍പ്പുള്ള എന്നാല്‍ നാട്ടിന്പുറത്തുക്കാരിയായ ഒരു കഥാപാത്രമാണ് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് ചേരുന്ന നടിയാണെന്നു കാണുമ്പോള്‍ തന്നെ മനസിലാകും.

അങ്ങനെ കോട്ടയം മണിമലക്കാരിയായിരുന്ന ആ അവതാരക ഉടന്‍ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. എംകെ ജോര്‍ജ്, അച്ചിമ്മ എന്നിവരുടെ മകളായി ജനിച്ച ടെസ്സ, കാഞ്ഞിരപ്പളി ആനക്കലിലെ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നിന്നും, ജൂനിയര്‍ കോളേജില്‍ നിന്നും, സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി.

അതിനു ശേഷം ന്യൂഡല്‍ഹിയിലെ മേറ്റര്‍ ഡേയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ കൊച്ചി സെന്റ് തെരേസ കോളേജില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അനില്‍ ജോസഫിനെ വിവാഹം കഴിച്ച ടെസ്സയ്ക്ക് റോഷന്‍, രാഹുല്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. ഈ സിനിമ കഴിഞ്ഞ് ഏകദേശം പന്ത്രണ്ട് വര്‍ഷത്തേക്ക് നടി കുടുംബജീവിത തിരക്കുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് കുടുംബസമേതം അബുദാബിയിലായിരുന്നു ടെസ.

2015 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയില്‍ ഒരു തിരിച്ചു വരവ് നടത്തി. അതിനു ശേഷം ‘രാജമ്മ @ യാഹൂ, മറുപടി, ഗോള്‍ഡ് കോയിന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രമാണ് ടെസയുടെതായി അവസാനമായി പുറത്തിറങ്ങിയത്. ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ ടെസ വീണ്ടും മടങ്ങി വരികയാണ്. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലാണ് ടെസ അഭിനയിക്കുന്നത്. എന്തായാലും താരത്തിന്റെ മടങ്ങി വരവ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നിരിക്കുകയാണ്.

Related posts

Leave a Comment