സർട്ടിഫിക്കറ്റ് വേണേ അയൽപക്കത്തെ  പ്രായമായ  രണ്ടുപേർ  വരണം..! എസ് സി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ്  ലഭിക്കാൻ ഉദ്യാഗസ്ഥ നിബന്ധന തലവേദനയാകുന്നു; സമരത്തിനൊരുങ്ങി എകെസിഎച്ച്എംഎസ്

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ നി​ബ​ന്ധ​ന​ക​ൾ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നുവെന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക്ക് ത​ന്‍റെ അ​ച്ഛ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​യ​ൽ​പ​ക്ക​ത്തു​ള്ള  ര​ണ്ടു​പേ​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ നി​ര​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​രു​ത്തു​ന്ന​തും, ല​ഭി​ക്കാ​തെ​യി​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ദുരതത്തി​ലാ​ഴ്ത്തു​ന്നു.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​ല​വ​ട്ടം സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ വി​വി​ധ പ​ട്ടി​ക​ജാ​തി സ​മു​ദാ​യ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഈ ​ആ​വ​ശ്യം സാ​ധൂ​ക​രി​ച്ചു​കി​ട്ടു​ന്ന​തി​നു​വേ​ണ്ടി സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് അ​റി​യി​ച്ചു.

ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജാ​തീ​യ പീ​ഡ​ന​ത്തി​ൽ മ​രി​ച്ച ഡോ. ​പാ​യ​ൽ ത​ഡ്വി​ക്കു​വേ​ണ്ടി യോ​ഗം അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ജാ​തീ​യ പീ​ഡ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

ട്ര​ഷ​റ​ർ കെ. ​കു​ട്ട​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. അ​പ്പു​ക്കു​ട്ട​ൻ, പി.​ജി. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജി.​കെ. രാ​ജ​പ്പ​ൻ, അ​ജി മ​ല്ല​പ്പ​ള്ളി, കെ.​കെ. ക​രു​ണാ​ക​ര​ൻ, ഒ.​കെ. സാ​ബു, സു​നി​ൽ​കു​മാ​ർ വ​ട​ക്കേ​ക്ക​ര, കെ.​സി. മ​നോ​ജ്, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, വി​ജ​യ​ൻ വ​ൻ​മ​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts