വി​വാ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കഞ്ചാവ് പിള്ളാരുടെ അഴിഞ്ഞാട്ടം; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്


ഗാ​ന്ധി​ന​ഗ​ർ: ഇ​ന്നു വി​വാ​ഹം ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​യ​ത്തി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്.

മാന്നാനം പൊ​ൻ​മ​ല ച​രി​വി​ൽ അ​ജീ​ഷ്(36) കു​ര്യാംപാ​ട്ട് വി​നീ​ത് (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 10ന് മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ലേ​പ്പ​ള്ളി ആ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്നു ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​ക്കാ​ര​മാ​യി​രു​ന്നു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ. ഇ​തി​നി​ട​യി​ൽ, ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി.​

അ​തി​നെ ചോ​ദ്യം ചെ​യ്ത വി​നീ​തി​നെ ആ​ക്ര​മി​ക്കു​ക​യും, വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൊ​ണ്ടു ക​ഴു​ത്തി​ന് കു​ത്തു​ക​യും, മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണം ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ജീ​ഷി​നേ​യും സം​ഘം ആ​ക്ര​മി​ച്ചു.​ സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് കൈ​യ്ക്ക് പ്ലാ​സ്റ്റ​റി​ട്ട് വി​ശ്ര​മി​ക്കു​ന്ന​യാ​ളാ​ണ് അ​ജീ​ഷ്, കൂ​ടാ​തെ കാ​ലി​ന്‍റെ മു​ട്ടു​ചി​ര​ട്ട​യ്ക്ക് ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്നു.​

പ​രി​ക്കേ​റ്റ വി​നീ​തിനേ​യും അ​ജേ​ഷി​നേ​യും, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.​

മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ലേ​പ്പ​ള്ളി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യായു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും, നി​ര​വ​ധി പ​രാ​തിക​ൾ ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​റ​ച്ച് നാ​ളു​ക​ളാ​യി ഈ ​ഭാ​ഗ​ത്തു​ള്ള ക​ഞ്ചാ​വ് മാ​ഫി​യ കൂ​ടി​ച്ചേ​ര​ൽ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് രൂ​ക്ഷ​ത കു​റ​ഞ്ഞ​പ്പോ​ൾ പൂ​ർ​വ്വാ​ധി​കം ശ​ക്തി​യാ​യി ഇ​ക്കൂ​ട്ട​ർ ഇ​വി​ടെ താ​വ​ള​മാ​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment