ത​ല​ശേ​രി​യി​ൽ അ​തീ​വ ജാ​ഗ്ര​ത, റെ​യ്ഡ് തു​ട​രു​ന്നു ; സി​പി​എം നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ നി​രോ​ധ​നാ​ജ്ഞ ഇ​ന്ന​വ​സാ​നി​ക്കു​മെ​ങ്കി​ലും ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ തു​ട​രും. സി​പി​എം നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ത​ല​ശേ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഇ​ന്ന് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ അ​വ​സാ​നി​ക്കും.

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.​പു​തു​താ​യി ചു​മ​ത​ല​യേ​റ്റ എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​റാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എം​പി​യും എം​എ​ൽ​എ​യു​മു​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ച്ച​തും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പും പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

നേ​താ​ക്ക​ളു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ത​ല​ശേ​രി പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്‌​ട​ർ മി​ർ മു​ഹ​മ്മ​ദ​ലി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം എ​ന്നി​വ​ർ ത​ല​ശേ​രി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യാ​മ്പ് ചെ​യ്താ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.

അ​തി​നി​ടെ സി ​പി എം ​നേ​താ​വ് വാ​ഴ​യി​ൽ ശ​ശി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യി. ത​ല​ശേ​രി ടെ​മ്പി​ൾ ഗേ​റ്റി​ലെ പൂ​ഴി​യി​ൽ ആ​ശ്രി​ത് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ പി ​നേ​താ​വ് വി.​മു​ര​ളീ​ധ​ര​ൻ എം​പി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

Related posts