അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ നി​ല  ഗു​രു​ത​രം; പ്രതികൾക്കായി അന്വേേഷണം ഊർജിതമാക്കിയതായി പോലീസ്

പ​ന്ത​ളം: അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ നി​ല ഗു​രു​ത​രം. എ​സ്എ​ഫ്ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു.​കെ.​ര​മേ​ശി​നാ​ണ്(24) വെ​ട്ടേ​റ്റ​ത്. പ​ന്ത​ള​ത്തി​ന് സ​മീ​പം മ​ങ്ങാ​ര​ത്തു​വെ​ച്ചാ​ണ് വി​ഷ്ണു​വി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ന്ത​ള​ത്തു​നി​ന്ന് ചേ​രി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ മ​ങ്ങാ​രം ക​ര​ണ്ട​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും കൈ​യ്ക്കും കാ​ലു​ക​ൾ​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

എ​ന്നാ​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വി​ഷ്ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി​യും പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സ് അ​റി​യി​ച്ചു.

Related posts