വെ​ടി​വ​യ്ക്കാ​തി​രു​ന്നു​വെ​ങ്കി​ൽ…! വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​നെ പ​ന്ത്ര​ണ്ടു​കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

നോ​ർ​ത്ത് ക​രോ​ളി​ന: വീ​ട്ടി​ൽ അ​ർ​ദ്ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വ് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ൽ സൗ​ത്ത് വി​ല്യം സ്വീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ ക​യ​റിയ മോഷ്ടാക്കൾ പ​ണം ആ​വ​ശ്യ​പ്പെ​ടുകയും തു​ട​ർ​ന്ന് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സി(78)​യെ വെ​ടി​വ​ച്ചു.

ഇ​ത് ക​ണ്ട കു​ട്ടി വീ​ടി​ക​ത്തു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു മോ​ഷ്ടാ​വി​നു നേ​രെ വെ​ടി​യു​യ​ർ​ത്തു.

വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ര​ണ്ടു​മോ​ഷ്ടാ​ക്ക​ൾ​ക്കും വെ​ടി​യേ​റ്റു​വെ​ങ്കി​ലും അ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്ത​വേ ഗോ​ൾ​ഡ​ബ​റൊ ഇ​ന്‍റ​ർ​സെ​ഷ​നി​ൽ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രോ​ളെ വെ​ടി​യേ​റ്റു നി​ല​യി​ൽ ക​ണ്ടെ​ത്തി.

മോ​ഷ്ടാ​ക്ക​ളാ​യ ഖ​ലി​ൽ ഹി​യ​റിം​ഗ്(19), ലി​ൻ​ഡാ എ​ല്ലി​സ്(78) എ​ന്നി​വ​രെ ഉ​ട​നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മോ​ഷ്ടാ​വാ​യ ഹി​യ​റിം​ഗി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ലി​ൽ വെ​ടി​യേ​റ്റു പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സ് ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ്ര​തി​യി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടാ​മ​ത്തെ പ്ര​തി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ലി​ൻ​ഡാ എ​ല്ലി​സും വെ​ടി​വ​ച്ച കു​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധം വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ലീ​സ് വി​സ​മ്മ​തി​ച്ചു.

എ​ല്ലി​സി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് വെ​ടി​യു​തി​ർ​ത്ത പ​ന്ത്ര​ണ്ടു​കാ​ര​നെ​ന്ന എ​ല്ലി​സി​ന്‍റെ ബ​ന്ധു അ​റി​യി​ച്ചു.

കു​ട്ടി വെ​ടി​വ​യ്ക്കാ​തി​രു​ന്നു​വെ​ങ്കി​ൽ എ​ല്ലാ​സി​നേ​യും എ​ന്നേ​യും അ​വ​ർ കൊ​ല്ലു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ര​ണ്‍​ഡോ​ൾ​ഷ് ബ​ണ്‍ പ​റ​ഞ്ഞു.

സ്വ​യം ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. ക​വ​ർ​ച്ച​ക്കെ​ത്തി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​ക്കു​റി​ച്ചും സൂ​ച​ന​യി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment