മ​യ​ക്കു​മ​രു​ന്നു  വി​പ​ണി​യി​ലേ​ക്ക്  “ആ​ന മ​യ​ക്കി’​യും; സ്വ​ബോ​ധം ന​ഷ്ട​പ്പെ​ടും, ച​ർ​മം അ​ഴു​കും; ഡ്ര​ഗ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷമുള്ള ചേ​ഷ്ടക​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്നത്


ഫി​ലാ​ഡ​ല്‍​ഫി​യ: മ​നു​ഷ്യ​കു​ല​ത്തെ​യാ​കെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ആ​ന​ക​ളെ മ​യ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നും. “

സൈ​ലാ​സൈ​ന്‍’ ആ​ണ് അ​ടു​ത്തി​ടെ ആ​ഗോ​ള മ​യ​ക്കു​മ​രു​ന്നു വി​പ​ണി​യി​ലേ​ക്കു ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. കി​റ്റ​മി​ൻ എ​ന്ന മ​രു​ന്നി​നൊ​പ്പം സൈ​ല​സി​ൻ ചേ​ർ​ത്താ​ണ് ആ​ന​ക​ളെ മ​യ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

“സോം​ബി ഡ്ര​ഗ്’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സൈ​ലാ​സൈ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ളി​ൽ കൊ​ടും​ഭീ​ക​ര​നാ​യി അ​റി​യ​പ്പെ​ടു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ സ്വ​ബോ​ധം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടും എ​ന്ന​തി​നു പു​റ​മേ ച​ർ​മം അ​ഴു​ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളി​ലേ​ക്കും മ​നു​ഷ്യ​രെ ത​ള്ളി​വി​ടു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം യു​കെ​യി​ലെ 43കാ​ര​ന്‍ സൈ​ലാ​സൈ​ന്‍റെ ഉ​പ​യോ​ഗം മൂ​ലം മ​രി​ച്ചി​രു​ന്നു. ഈ ​മാ​ര​ക​മ​രു​ന്നി​ന്‍റെ യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ഇ​ര​യാ​ണ് ആ ​ബ്രി​ട്ടീ​ഷ് പൗ​ര​ന്‍.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു “സോം​ബി ഡ്ര​ഗ്’ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള ഭ​യാ​ന​ക​മാ​യ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. ലോ​ക​മെ​ങ്ങും ഞെ​ട്ട​ലു​ള​വാ​ക്കി​യ വീ​ഡി​യോ​യാ​യി അ​ത്.


ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ കെ​ന്‍​സി​ങ്ട​ണി​ലെ തെ​രു​വു​ക​ളി​ൽ മാ​ര​ക​മാ​യ “സോം​ബി ഡ്ര​ഗ്’ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് തെ​രു​വി​ല്‍ ഈ ​മാ​ര​ക​മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു മാ​യി​ക​വ​ല​യ​ത്തി​ല്‍​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. റാ​പ്ഹൗ​സ് ടി​വി എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഡ്ര​ഗ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​വ​രു​ടെ ചേ​ഷ്ടക​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്.

Related posts

Leave a Comment