മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമില്ല ! ഹോട്ടലില്‍ റൂം കിട്ടിയില്ല തെരുവില്‍ സ്വന്തം പ്രതിമയ്ക്കു ചുവട്ടില്‍ അന്തിയുറങ്ങി ഹോളിവുഡിന്റെ സ്വന്തം ‘ടെര്‍മിനേറ്റര്‍’

 

ഹോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പര്‍താരങ്ങളിലൊരാളായ ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതിരുന്നതിനാല്‍ ഹോട്ടലില്‍ റൂം ലഭിക്കാതിരുന്നതാണ് ആര്‍ണോള്‍ഡിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. കാലിഫോര്‍ണിയയിലെ സ്വന്തം വെങ്കല പ്രതിമയ്ക്ക് ചുവട്ടിലാണ് അദ്ദേഹം അന്നു രാത്രി കിടന്നുറങ്ങിയത്.

എന്നാല്‍ കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്ന ഷ്വാസ്‌നെഗറിനെ പോലെ ഒരാള്‍ എന്തിനു തെരുവില്‍ കിടക്കണമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
‘ താരത്തിളക്കമുണ്ടായിരുന്ന കാലത്ത് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ അത് നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ക്കൊപ്പം ഉണ്ടാകണമെന്നില്ല. കാലം മാറി, നമ്മള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരും’ ഈ സംഭവത്തെക്കുറിച്ച് അര്‍ണോള്‍ഡ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഈ ചിത്രം ആര്‍ണോള്‍ഡ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നത്.

 

Related posts