അമ്പരപ്പിലും ആവശേത്തിലും  മാസ്ക് എടുത്ത് മുഖം തുടച്ചു;  ഹെൽമെറ്റ്  കള്ളൻ പോലീസ് പിടിയിൽ

വൈ​ക്കം: വൈ​ക്കം ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ച്ചി​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​യാ​ളെ പോ​ലി​സ് പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ ഇ​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് എ​ടു​ത്ത ശേ​ഷം ത​ന്‍റെ പ​ഴ​യ ഹെ​ൽ​മ​റ്റ് വാ​ഹ​ന​ത്തി​ൽ വ​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഏ​റെ ബുദ്ധി​മു​ട്ടി​യാ​ണ് പോ​ലി​സ് മോ​ഷ്ടാ​വി​ലേ​ക്കെ​ത്തി​യ​ത്.

മാ​സ്ക് വ​ച്ചി​രു​ന്ന മോ​ഷ്ടാ​വ് വൈ​ക്കം പു​ളി​ഞ്ചു​വ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മാ​സ്ക് നീ​ക്കി മു​ഖം തു​ട​ച്ച​ത് അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​വ​ള്ളി​യാ​യി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ച്ചൂ​ർ സ്വ​ദേ​ശി​യെ പോ​ലി​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ൾ ഹെ​ൽ​മ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​നോ​ടു മാ​പ്പു പ​റ​ഞ്ഞ​തോ​ടെ പോ​ലി​സ് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Related posts

Leave a Comment