മുങ്ങിമുങ്ങി നടക്കുന്നവരെ പൊക്കി പൊക്കി പോലീസ്; 15 വർഷം ഒളിവിൽ കഴിഞ്ഞയാളെ പൊക്കി ആലുവ പോലീസ്; രണ്ടാഴ്ചയ്ക്കുള്ളിൽ പൊക്കിയത് 10 പേരെ…

ആ​ലു​വ: വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​ന​ട​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ.

പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യ ചൂ​ർ​ണി​ക്ക​ര അ​ശോ​ക​പു​രം പ​റ​പ്പാ​ലി​ൽ വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ(44), എ​ട്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര പ​ള്ളി​പ്പാ​ട്ട് കു​ന്ന​റ വീ​ട്ടി​ൽ സൂ​ര​ജ് (35) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​നി​ൽ​കു​മാ​ർ 1998ൽ ​അ​ശോ​ക​പു​രം സ്വ​ദേ​ശി​യെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. 2002 ൽ ​ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നു വ​ർ​ഷം ശി​ക്ഷി​ച്ചു.

ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. കോ​ട​തി ശി​ക്ഷ ഒ​രു വ​ർ​ഷ​മാ​യി കു​റ​വ് ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കൊ​ല്ലം കോ​ഴി​വി​ള ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

2012 ൽ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​നം ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഗ്രാ​ഫ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സൂ​ര​ജ്. കോ​ട​തി ന​ട​പ​ടി​ക്കി​ട​യി​ൽ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

മു​ങ്ങി ന​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ലു​വ സ്റ്റേ​ഷ​നി​ൽ മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട പ​ത്തോ​ളം പേ​രെ പി​ടി​കൂ​ടി.

Related posts

Leave a Comment