മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി; പോ​ലീ​സു​കാ​ര​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: ആ​ന​പ്പാ​ല​ത്തു വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ പോ​ലീ​സു​കാ​ര​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​മി​ലി ഷം​സു​ദ്ദീ​നെ​യാ​ണ് (35) അ​റ​സ്റ്റു ചെ​യ്ത​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ സ്കൂ​ട്ട​റി​ൽ​വ​ന്ന ഷം​സു​ദ്ദീ​നെ കൈ​കാ​ണി​ച്ചു​നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു പോ​ലീ​സു​കാ​ര​നു ദു​ര​നു​ഭ​വം. പോ​ലീ​സു​കാ​ര​ന്‍റെ മു​ട്ടു​കാ​ൽ ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും ഷം​സു​ദ്ദീ​ൻ നാ​ട്ടു​കാ​ർ ക​ണ്ടു​നി​ൽ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts