പ​യ്യ​നാ​ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ  വധിക്കാൻശ്രമിച്ച കേസിൽ  ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

മ​ഞ്ചേ​രി:  പ​യ്യ​നാ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ലാ​യി. പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ ക​രു​വാ​ട​ൻ ജാ​ഫ​റി(43)​നെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​നാ​യ മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​പി ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി.

2019 ജ​നു​വ​രി അ​ഞ്ചി​ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നെ മ​ഞ്ചേ​രി ചെ​ങ്ങ​ണ​യി​ൽ വ​ച്ച് ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ൽ അ​ർ​ജു​ന​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു​മാ​ണ് സൂ​ച​ന.

കേ​സി​ൽ പാ​പ്പി​നി​പ്പാ​റ ആ​ലും​കു​ന്ന് വാ​ല​ഞ്ചേ​രി അ​ഷ്റ​ഫ് (45), മു​ള്ള​ന്പാ​റ ക​ള്ളാ​ടി​ത്തൊ​ടി ത​റ​മ​ണ്ണി​ൽ മു​ഹ​മ്മ​ദ് അ​സ്ലം (36), മു​ള്ള​ന്പാ​റ ന​ന്പി​ക്കു​ന്ന​ൻ ഷി​ഹാ​ബ് (39), മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല പൊ​ടു​വ​ണ്ണി​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് എ​ന്ന മ​ദീ​ന കു​ഞ്ഞി​മാ​ൻ (42), അ​ബ്ദു​ൾ മു​നീ​ർ(39), കാ​ര​ക്കു​ന്ന് പ​ഴേ​ടം ഷം​നാ​ദ് (22) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​വ​ർ.
ഡി​വൈ​എ​സ്പി​ക്കൊ​പ്പം മ​ഞ്ചേ​രി സി​ഐ സി. ​അ​ല​വി, എ​എ​സ്ഐ​മാ​രാ​യ ശ്രീ​രാ​മ​ൻ, സു​രേ​ഷ്കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, രാ​ജേ​ഷ്, പി. ​സ​ഞ്ജീ​വ്, ദി​നേ​ഷ് ഇ​രു​പ്പ​ക​ണ്ട​ൻ, മു​ഹ​മ്മ​ദ് സ​ലീം പൂ​വ​ത്തി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts