പോലീസ് പിടിച്ചെടുത്ത കോഴിവണ്ടി തട്ടികൊ ണ്ടുപോകാൻ ശ്രമം; കാറിലെത്തിയ സംഘം വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയാ യിരുന്നു. സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ktm-arrest-lചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​മാ​യെ​ത്തി​യ ക​ള്ള​ക്ക​ട​ത്തുവാ​ഹ​ന​ത്തെ സി​നി​മാ​സ്റ്റൈ​ലി​ൽ കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അറസ്റ്റുചെയ്തു
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ഴി​ഞ്ഞാ​ന്പാ​റ ക​രു​വ​പ്പാ​റ റോ​ഡി​ലു​ള്ള യു​പി സ്കൂ​ളി​നു മു​ന്നി​ൽ​വ​ച്ചാ​ണ് സം​ഭ​വം.

കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പാ​ല​ക്കാ​ട് വാ​ണി​ജ്യ​നി​കു​തി​ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ഇ​റ​ച്ചി​ക്കോ​ഴി വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഗോ​പാ​ല​പു​രം സ്വദേശി മ​ദ​ൻ​കു​മാ​ർ (26), കൊ​ടു​വാ​യൂ​ർ സ്വദേശി കാ​ജാ​ഹു​സൈ​ൻ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പ​റി​ക്ക​ലി​നാ​യി ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ​യെ​ത്തി​യ കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

കൊ​ഴി​ഞ്ഞാ​ന്പാ​റ എ​സ്ഐ സ​ജി​കു​മാ​റും സം​ഘ​വും ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​അ​ഞ്ചാം മൈ​ലി​ൽ​വ​ച്ചാ​ണ് ഇ​റ​ച്ചി​ക്കോ​ഴി വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. വാ​ണി​ജ്യ​നി​കു​തി​വ​കു​പ്പ് അ​ധി​കൃ​ത​ർ 1,80,000 രൂ​പ പി​ഴ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ഇ​തി​നി​ടെ​യാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണം നാട്ടുകാരെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ള്ള​ക്ക​ട​ത്തുസം​ഘം പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടാ​നു​ള്ള ശ്ര​മം ന​ടത്തുന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Related posts