ഒരുനേരത്തെ ഭക്ഷണത്തിനായി ഇനി കൈനീട്ടേണ്ട..! മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ നി​ന്നും വ​യോ​ധി​ക​ൻ  ആ​ശ്ര​യ​യു​ടെ സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്

കൊ​ട്ടാ​ര​ക്ക​ര: മാ​ലി​ന്യ​കൂ​മ്പാ​ര​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ തെ​രു​വ് നാ​യ്ക്ക​ളോ​ടൊ​പ്പം ക​ഴി​ഞ്ഞു​വ​ന്ന അ​നാ​ഥ​ന് ക​രു​ത​ലി​ന്‍റെ ത​ണ​ലൊ​രു​ക്കി ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​തം . ഏ​ക​ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കു​ന്ന സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത വൃ​ദ്ധ​നെ​യാ​ണ് ആ​ശ്ര​യ ഏ​റ്റെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി കു​ണ്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​രി​കെ​യു​ള്ള മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. അ​ഴു​ക്കു പി​ടി​ച്ച വ​സ്ത്ര​വും ധ​രി​ച്ച് ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്ന ശ​രീ​ര​വു​മാ​യി ക​ഴി​ഞ്ഞു​വ​ന്ന ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടി​നി​ൽ​ക്കും . ആ​രു​ടെ​യെ​ങ്കി​ലും മ​ന​സ​ലി​ഞ്ഞാ​ൽ മാ​ത്രം വി​ശ​പ്പു​മാ​റ്റം അ​ല്ലാ​ത്ത​പ​ക്ഷം പ​ട്ടി​ണി​മാ​ത്രം കൂ​ട്ടി​നു​ണ്ടാ​കും.

ചി​ല സ​മ​യ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് .കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​നു​മു​ന്നി​ൽ വി​ശ​ന്ന വ​യ​റു​മാ​യി കൈ​നീ​ട്ടി നി​ൽ​ക്കു​ന്ന ഈ ​വൃ​ദ്ധ​നെ കാ​ണാ​നി​ട​യാ​യ കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ റാ​ബു​ജി​യും സു​ഹൃ​ത്ത് ബോ​ബു​ലാ​ൽ ബെ​ന്നി​യും ചേ​ർ​ന്ന് വൃ​ദ്ധ​നെ കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കി പു​തു​വ​സ്ത്രം ധ​രി​പ്പി​ച്ച​തി​ന് ശേ​ഷം വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി.

പി​ന്നീ​ട് കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​മ​റി​യി​ക്കു​ക​യും എ​സ്ഐ വി​ദ്യാ​ധി​രാ​ജ​ൻ, എ​സ് സിപി​ഒ ര​ണ​ദേ​വ് എ​ന്നി​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് ആ​ശ്ര​യ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു .ഊ​രും പേ​രു​മ​റി​യാ​ത്ത ഈ ​വൃ​ദ്ധ​ൻ ഇ​നി മു​ത​ൽ ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൻ​റെ ത​ണ​ലി​ലാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​റി​യി​ച്ചു.

Related posts