ഞാ​ൻ അ​ത് പ​റ​യി​ല്ല! പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടിയല്ല; ഷെയിമിംഗി​നെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് അ​ശ്വ​തി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ബോ​ഡി ഷെയിമിംഗി​നെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്.

ആ​ശ്വ​തി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് മോ​ശ​മാ​യി ക​മ​ൻ​റ് ചെ​യ്ത​യാ​ളെ താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തു​റ​ന്നു​കാ​ട്ടി​യി​രു​ന്നു.

ബോ​ഡി ഷെയിമിംഗി​നെ​തി​രേ താ​ൻ എ​ല്ലാ​കാ​ല​ത്തും പ്ര​തി​ക​രി​ച്ചു​ള്ള ആ​ളാ​ണെ​ന്നും ആ​ളു​ക​ളു​ടെ ഇ​ത്ത​രം ക​മ​ന്‍റു​ക​ളും ഒ​രി​ക്ക​ലും ത​ന്നെ ത​ള​ർ​ത്തി​ല്ലെ​ന്നും താ​രം കു​റി​ക്കു​ന്നു.

പ​ബ്ലി​ക് പോ​സ്റ്റ് ഇ​ട്ടാ​ൽ പ​ബ്ലി​ക്ക് പ​റ​യു​ന്ന​ത് എ​ന്താ​യാ​ലും കേ​ൾ​ക്കാ​ൻ ബാ​ദ്ധ്യ​ത ഉ​ണ്ടെ​ന്ന ന്യാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ശ്വ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം.

ഞാ​ൻ ക​ഴി​ഞ്ഞ പ​ത്ത് പ​തി​നൊ​ന്ന് വ​ർ​ഷ​മാ​യി മീ​ഡി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്.

അ​ന്ന് മു​ത​ൽ പ​ല​പ്പോ​ഴാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ​ല​ത​രം ബോ​ഡി ഷൈ​മി​ങ്ങു​ക​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്, അ​തി​ൽ സ​ങ്ക​ട​പ്പെ​ട്ടി​ട്ടു​ണ്ട്, ക​ര​ഞ്ഞി​ട്ടു​ണ്ട്.

പ​ക്ഷെ പി​ന്നീ​ട് അ​തൊ​ന്നും എ​ന്നെ ഒ​രു വി​ധ​ത്തി​ലും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ മാ​ന​സി​ക​മാ​യി വ​ള​ർ​ന്നി​ട്ടു​മു​ണ്ട്.

എ​ന്ന് വ​ച്ചാ​ൽ മു​ൻ​പ​ത്തെ പോ​സ്റ്റ് ആ​രാ​ന്റെ ഒ​രു ക​മ​ന്റ് ക​ണ്ട് ഹൃ​ദ​യം ത​ക​ർ​ന്നി​ട്ട​ല്ല പോ​സ്റ്റ് ചെ​യ്ത​തെ​ന്ന്….!

ഇ​ത്ത​രം നി​ർ​ദോ​ഷ​മെ​ന്ന് ഒ​രു വി​ഭാ​ഗം ക​രു​തു​ന്ന കോ​മ​ഡി അ​പ​ക​ർ​ഷ​ത നി​റ​യ്ക്കു​ന്ന വ​ലി​യൊ​രു കൂ​ട്ടം ഇ​ര​ക​ൾ ഉ​ണ്ടെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​ൻ ആ​ണ്.

കൂ​ട്ടു​കാ​രെ നി​റ​ത്തി​ന്റ, പൊ​ക്ക​ത്തി​ന്റെ, കു​ട​വ​യ​റി​ന്റെ, മു​ടി​യി​ല്ലാ​യ്മ​യു​ടെ ഒ​ക്കെ പേ​രി​ൽ നി​ത്യേ​ന ക​ളി​യാ​ക്കു​ന്ന, വ​ട്ട​പ്പേ​രു​ക​ൾ വി​ളി​ക്കു​ന്ന ന​മ്മു​ക്ക് ഒ​രി​ക്ക​ലും പു​റ​മേ ചി​രി​ക്കു​ന്ന അ​വ​രു​ടെ ഉ​ള്ളി​ലെ അ​പ​ക​ർ​ഷ​ത കാ​ണാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ല.

ഞാ​ൻ ഉ​ൾ​പ്പെ​ടു​ന്ന കോ​മ​ഡി ഷോ​ക​ളി​ലെ ഇ​ത്ത​രം സ്ക്രി​പ്റ്റു​ക​ളോ​ട് എ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ.

എ​ങ്കി​ൽ പോ​ലും തു​ട​ക്ക​കാ​ല​ത്ത് പ​ല​പ്പോ​ഴും വോ​യി​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്.

പ​റ​യാ​ൻ കോ​ൺ​ഫി​ഡ​ൻ​സ് ഉ​ണ്ടാ​യ നാ​ൾ മു​ത​ൽ ഞാ​ൻ അ​ത്ത​രം ത​മാ​ശ​ക​ളി​ൽ നി​ന്ന് മാ​റി നി​ന്നി​ട്ടു​ന്നു​ണ്ട്.

അ​ത് എ​ന്റെ കൂ​ടെ വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ക്രി​പ്റ്റ് റൈ​റ്റേ​ഴ്സി​നും ഡി​റ​ക്റ്റേ​ഴ്സി​നും കൃ​ത്യ​മാ​യി അ​റി​യാം.

അ​ത്ത​രം ത​മാ​ശ​ക​ൾ അ​വ​ർ​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ വേ​ണ്ട, പ​ക്ഷെ ഞാ​ൻ അ​ത് പ​റ​യി​ല്ല എ​ന്ന് പ​ല​വ​ട്ടം നി​ല​പാ​ട് എ​ടു​ത്തി​ട്ടു​മു​ണ്ട്. ബാ​ക്കി​യു​ള്ളോ​ർ​ക്ക് കു​ഴ​പ്പ​മി​ല്ല​ല്ലോ, ഇ​വ​ൾ​ക്ക് ഇ​തെ​ന്തി​ന്റെ കേ​ട​ണെ​ന്ന് മു​റു​മു​റു​പ്പ് കേ​ട്ടി​ട്ടു​മു​ണ്ട്.

എ​ന്നെ ക​ളി​യാ​ക്കി​യാ​ൽ എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല​ല്ലോ എ​ന്ന് പ​റ​യു​ന്ന​വ​രും മ​റ്റൊ​രു ത​ര​ത്തി​ൽ ബോ​ഡി ഷൈ​മി​ങ്ങി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക ത​ന്നെ​യാ​ണ്.

അ​വ​ർ​ക്ക് അ​ത് ഉ​പ​ജീ​വ​ന​മാ​ണെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ലാ​ത്ത എ​ത്ര​യോ പേ​ർ നി​ത്യേ​ന ഇ​തേ ത​മാ​ശ​യ്ക്ക് ഇ​ര​യാ​വു​ന്നു​ണ്ട്.

അ​ത് കൊ​ണ്ട് കേ​ൾ​ക്കു​ന്ന ആ​ൾ ഏ​ത് സ്പി​രി​റ്റി​ൽ എ​ടു​ക്കു​ന്നു എ​ന്ന​ല്ല നോ​ക്കേ​ണ്ട​ത്, അ​ടു​ത്ത നി​മി​ഷ​ത്തി​ന് പോ​ലും ഗ്യാ​ര​ണ്ടി ഇ​ല്ലാ​ത്ത ഈ ​ജീ​വി​ത​ത്തി​ൽ ഒ​രാ​ളെ വാ​ക്ക് കൊ​ണ്ട് സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ലും നോ​വി​ക്കാ​തി​രി​ക്കാ​ൻ മാ​ത്രം മാ​ന​സി​ക​മാ​യി വ​ള​രു​ക എ​ന്ന​താ​ണ്.

പി​ന്നെ പ​ബ്ലി​ക് പോ​സ്റ്റ് ഇ​ട്ടാ​ൽ പ​ബ്ലി​ക്ക് പ​റ​യു​ന്ന​ത് എ​ന്താ​യാ​ലും കേ​ൾ​ക്കാ​ൻ ബാ​ദ്ധ്യ​ത ഉ​ണ്ടെ​ന്ന ന്യാ​യം…​അ​ത് പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ടി​ൽ യാ​ത്ര ചെ​യ്താ​ൽ തോ​ണ്ട​ലും പി​ടു​ത്ത​വും ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ല്ലേ…

​അ​റി​ഞ്ഞോ​ണ്ട് ക​യ​റി​യി​ട്ട് പ്ര​തി​ക​രി​ക്കാ​ൻ പോ​കാ​മോ എ​ന്ന് ചോ​ദി​ക്കും പോ​ലെ​യാ​ണ്. പ​ബ്ലി​ക് ഫി​ഗ​ർ എ​ന്നാ​ൽ പ​ബ്ലി​ക് പ്രോ​പ്പ​ർ​ട്ടി എ​ന്ന​ല്ല അ​ർ​ത്ഥം.

തോ​ണ്ടി​യാ​ൽ സ്പോ​ട്ടി​ൽ റി​യാ​ക്റ്റ് ചെ​യ്യു​ന്ന ഇ​ന​മാ​ണ്, നി​ർ​ഗു​ണ പ​ര​ബ്ര​ഹ്മം ആ​കാ​ൻ ഉ​ദ്ദേ​ശ​മി​ല്ല !
ന​ന്ദി, ന​മ​സ്ക്കാ​രം

Related posts

Leave a Comment