ബേ​ക്ക​ര്‍ സ്കൂ​ളി​ല്‍ മോ​ഷ​ണം; രണ്ടുപേർ പി​ടി​യി​ൽ

കോ​ട്ട​യം: ബേ​ക്ക​ര്‍ മെ​മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ വി​നോ​ജ് (44), സു​ധി ദാ​സ് (54) എ​ന്നി​വ​രെ വെ​സ്റ്റ് പോ​ലീ​സ് സം​ഘം കൊ​ല്ല​ത്ത് എ​ത്തി​യാ​ണു പി​ടി​കൂ​ടി​യ​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ടു​ക്ക​ക​ളി​ല്‍ ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന പ​ണം, ര​ണ്ട് ഡി​ജി​റ്റ​ല്‍ കാ​മ​റ, നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ര​ണ്ട് ഡി​വി​ആ​ര്‍ യൂ​ണി​റ്റു​ക​ള്‍, അ​ധ്യാ​പ​ക​രു​ടെ ബാ​ഗു​ക​ള്‍ എ​ന്നി​വ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. ഇ​വ​യെ​ല്ലാം ക​ണ്ടെ​ടു​ത്തു.

മോ​ഷ്ടാ​ക്ക​ള്‍ സ്കൂ​ള്‍ വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഡി​വി​ആ​ര്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബ ടീ​മും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് സ്കൂ​ളി​ലും കി​ണ​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ മ​റ്റു പ​ല സ്കൂ​ളു​ക​ളി​ലും ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്കു പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment