ഹോ​ളി​വു​ഡ് ചി​ത്രം “ബാ​ർ​ബി”ക്ക്  വി​യ​റ്റ്നാ​മി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി​യി​ല്ല

ഹ​നൊ​യ്: മാ​ർ​ഗോ റോ​ബി – റ​യ​ൻ ഗോ​സ്‌​ലിം​ഗ് ടീ​മി​ന്‍റെ ബി​ഗ്ബ​ജ​റ്റ് ഹോ​ളി​വു​ഡ് ചി​ത്രം “ബാ​ർ​ബി’ രാ​ജ്യ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി വി​യ​റ്റ്നാം സ​ർ​ക്കാ​ർ.

വി​യ​റ്റ്നാം അ​ട​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ ദ്വീ​പ് രാ​ഷ്ട്ര​ങ്ങ​ളെ ചൈ​നീ​സ് അ​തി​ർ​ത്തി​ക്കു​ള്ളി​ലെ പ്ര​ദേ​ശ​ങ്ങ​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഭൂ​പ​ടം ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് “ബാ​ർ​ബി’​യു​ടെ വ​ര​വ് മു​ട​ങ്ങി​യ​ത്.

ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ജ്യ​ത്തെ ച​ല​ച്ചി​ത്ര വി​ത​ര​ണ​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ അ​റി​യി​പ്പ് ന​ൽ​കി. ഇ​തോ​ടെ രാ​ജ്യ​ത്ത് പ​തി​പ്പി​ച്ചി​രു​ന്ന “ബാ​ർ​ബി’ പോ​സ്റ്റ​റു​ക​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും വി​ത​ര​ണ​ക്കാ​ർ അ​ഴി​ച്ചു​നീ​ക്കി.

ഹോം​ഗ് കോം​ഗ്, വി​യ​റ്റ്നാം, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് കാ​ട്ടാ​നാ​യി ചൈ​ന ഉ​പ​യോ​ഗി​ക്കു​ന്ന “ന​യ​ൻ ഡാ​ഷ് ലൈ​ൻ’ എ​ന്ന ഭൂ​പ​ട​മാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണം. ഈ ​ഭൂ​പ​ടം ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് എ​തി​രാ​ണെ​ന്ന് നി​ര​വ​ധി ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ​ത്ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഭൂ​പ​ട​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യു​ടെ നി​ല​പാ​ട്. ഇ​ത് മൂ​ലം രാ​ജ്യാ​ന്തര ത​ല​ത്തി​ൽ പ​ല​ത​വ​ണ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ചൈ​ന​യു​മാ​യി ഉ​ട​ക്കി​യി​ട്ടു​ണ്ട്.

ചൈ​ന​യു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഇ​ത്ത​രം ഭൂ​പ​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച “അ​ബോ​മി​ന​ബി​ൾ’ അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വി​യ​റ്റ്നാം നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു.

ലോ​ക​പ്ര​ശ​സ്ത​മാ​യ ബാ​ർ​ബി പാ​വ​യു​ടെ​യും കാ​മു​ക ക​ഥാ​പാ​ത്ര​മാ​യ കെ​ൻ എ​ന്ന സു​ന്ദ​ര​ന്‍റെ​യും ക​ഥ പ​റ​യു​ന്ന മ്യൂ​സി​ക്ക​ൽ ഡ്രാ​മ ചി​ത്ര​മാ​ണ് ഗ്രെ​റ്റ് ഗെ​ർ​വിം​ഗ് സം​വി​ധാ​നം ചെ​യ്യു​ന്ന “ബാ​ർ​ബി’.

ജൂ​ലൈ 21-ന് ​പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം ആ​ഗോ​ള​വ്യാ​പ​ക​മാ​യി ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​കു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ൾ പ്ര​വ​ചി​ക്കു​ന്ന​ത്.

Related posts

Leave a Comment