കൂട്ടുകാരി സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പരത്തി, പാലക്കാട്ടുക്കാരിയായ പെണ്‍കുട്ടിയെ ചതിച്ചത് തൃശൂര്‍ക്കാരി, പോലീസ് അന്വേഷിച്ചപ്പോള്‍ കാരണമായി പറഞ്ഞത് ഞെട്ടിക്കുന്നത്

sceneപരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹപാഠിയുടെ കുളിമുറിയില്‍ പെണ്‍കുട്ടി ഒളിക്യാമറ വച്ചു. കുളിമുറിയില്‍ നിന്നു മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നു പെണ്‍കുട്ടി കോളജ് അധികൃതര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കൂട്ടുകാരിയുടെ വീഡിയോ പുറത്താകുകയും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. സംഭവത്തില്‍ ആരോപണ വിധേയയായ യുവതിയെ കോളജില്‍ നിന്നു പുറത്താക്കി. ബംഗളൂരു പോലീസില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല.

യലഹങ്കയിലെ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. രണ്ടാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു തൃശൂര്‍ പാലക്കാട് സ്വദേശികളായ മലയാളി വിദ്യാര്‍ഥിനികള്‍. ഇരുവരും കോളജ് ഹോസ്റ്റലിലെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്നു തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി. പാലക്കാട് സ്വദേശിയാകട്ടെ പഠനത്തില്‍ അല്‍പം പിന്നിലും. ഇരുവരും തമ്മില്‍ സുഹൃത്തുക്കളാണെങ്കിലും പഠനത്തില്‍ പിന്നിലായ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പാലക്കാട് സ്വദേശിയും സുഹൃത്തുക്കളും നിരന്തരം കളിയാക്കുമായിരുന്നു.

സെമസ്റ്റര്‍ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴേയ്ക്കും തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി മികച്ച് വിജയം നേടി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിക്കാകട്ടെ ശരാശരിയിലും താഴെ മാര്‍ക്കാണ് ലഭിച്ചത് ഇതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കം ആരംഭിച്ചത്. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ തൃശൂര്‍ സ്വദേശിയെ മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു. പെണ്‍കുട്ടി മൂന്നു ദിവസം കുളിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ചു മാനസികമായി തളര്‍ത്തുകയയാരിന്നു ലക്ഷ്യം.

ഇതിനിടെ ഈ ഫോണ്‍ അറ്റകുറ്റപണികള്‍ക്കായി ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കടയില്‍ നല്‍കിയത്. ഈ കടയില്‍ നിന്നു യുവതിയുടെ ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നു കോളജ് അധികൃതരിലും പോലീസിലും ഇരയാക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ കോളജില്‍ നിന്നു പുറത്താക്കി.

Related posts