മ​ക​ൻ വാ​ങ്ങി​വ​ച്ച മ​ദ്യം ക​ഴി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം; വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു


കൊ​ച്ചി: വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു മ​ക​ന്‍റെ വെ​ട്ടേ​റ്റ പി​താ​വ് മ​രി​ച്ചു. ചേ​രാ​ന​ല്ലൂ​ര്‍ വി​ഷ്ണു​പു​രം ക​റു​പ്പ​ന്‍ വാ​യ​ന​ശാ​ല റോ​ഡി​ല്‍ മ​രോ​ട്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ഭ​ര​ത​ന്‍(60) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ മ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രം​വെ​ട്ട്, തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തെ​ങ്ങു​ക​യ​റ്റം ക​ഴി​ഞ്ഞെ​ത്തി​യ ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. താ​ന്‍ വാ​ങ്ങി​വ​ച്ച മ​ദ്യം പി​താ​വ് ഉ​പ​യോ​ഗി​ച്ച​താ​ണു ആ​ക്ര​മ​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വാ​ക്കു​ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭ​ര​ത​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ ഭ​ര​ത​ന്‍ മ​രി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​നെ പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സം​ഭ​വ​സ​മ​യം വീ​ട്ടി​ല്‍ ഭ​ര​ത​ന്‍റെ ഭാ​ര്യ​യും മ​ക​ളും ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഒ​രു കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment