ന​വാ​ൽ​നി​യു​ടെ ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ണ്ട് ബൈ​ഡ​ൻ

മോ​സ്കോ: ജ​യി​ലി​ല്‍ മ​രി​ച്ച റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വും പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ന്‍റെ വി​മ​ർ​ശ​ക​നു​മാ​യ അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ ഭാ​ര്യ​യെ​യും മ​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യാ​ണ് ന​വാ​ൽ​നി​യു​ടെ ഭാ​ര്യ യൂ​ലി​യ​യെ​യും മ​ക​ൾ ഡാ​ഷ​യെ​യും ക​ണ്ട​ത്. ഡാ​ഷ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​തേ​സ​മ​യം, അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് മാ​താ​വ് ല്യൂ​ഡ്മി​ല ന​വാ​ൽ​ന​യ രം​ഗ​ത്തെ​ത്തി. മ​ക​ന്‍റെ ഭൗ​തി​ക​ശ​രീ​രം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല്യൂ​ഡ്മി​ല ഫ​യ​ൽ ചെ​യ്ത കേ​സ് മാ​ർ​ച്ച് നാ​ലി​നു കോ​ട​തി പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment