രാ​മ​ന്ത​ളി​യി​ല്‍ ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ച്ചു;   തീവെച്ചവർ ഓടിപ്പോയതിനാൽ ആരെയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): രാ​മ​ന്ത​ളി​യി​ൽ മു​സ്‌​ലിം​ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ച്ചു.മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും ച​ന്ദ്രി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നു​മാ​യ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ഹാ​ജി​റോ​ഡി​ലെ കെ.​കെ.​അ​ഷ്‌​റ​ഫി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ജ​ന​ലി​ലൂ​ടെ വീ​ടി​ന് പു​റ​ത്ത് നി​ന്നു​യ​രു​ന്ന തീ​യും പു​ക​യും ക​ണ്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​ത്. ഉ​ട​ന്‍ വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. തീ​യു​ടെ ചൂ​ടേ​റ്റ് വീ​ടി​ന്‍റെ ര​ണ്ട് ജ​ന​ലു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്.

ബൈ​ക്കി​ന് തീ​വെ​ച്ച​വ​ര്‍ ഓ​ടി മ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ ആ​രെ​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് സെ​ലീ​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​എ​ല്‍ 59 എ​ഫ് 4412 യൂ​ണി​ക്കോ​ണ്‍ ബൈ​ക്കാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ് സെ​ലീ​ല്‍.

Related posts