പ​യ്യ​ന്നൂ​രി​ൽ  മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ളെ  ആ​ശു​പ​ത്രി​യി​ല്‍ ക​യ​റി വീ​ണ്ടും മ​ര്‍​ദ്ദി​ച്ച സംഭവം; ര​ണ്ടം​ഗ​സം​ഘ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

പ​യ്യ​ന്നൂ​ര്‍: മ​ര്‍​ദ്ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ള്‍​ക്ക് നേ​രെ ആ​ശു​പ​ത്രി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ര്‍​ദ്ദ​നം. പെ​രി​ങ്ങോം കോ​ട​ന്നൂ​ര്‍ സ്വ​ദേ​ശി പെ​രി​യാ​ട്ട് പു​ന്ന​ക്ക​ല്‍ പു​ഷ്പാ​ക​ര​നാ​ണ്(54)​മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ഴ​ര​യോ​ടെ​യാ​ണ് പെ​രി​ങ്ങോ​ത്തി​ന് സ​മീ​പം കോ​ട​ന്നൂ​ര്‍ റോ​ഡി​ല്‍​വെ​ച്ച് ഇ​യാ​ള്‍​ക്ക് ആ​ദ്യം മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.​ഇ​തി​നു ശേ​ഷം രാ​ത്രി പ​ത്തോ​ടെ എ​ത്തി​യ ര​ണ്ടു​പേ​ര്‍ ഇ​യാ​ളെ ചി​കി​ത്സി​ച്ചി​രു​ന്ന മു​റി​യി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ക്കു​ക​യും ക​ഴു​ത്ത് പി​ടി​ച്ച് ഞെ​രി​ക്കു​ക​യു​മാ​യി​രു​ന്നു.​ശ​ബ്ദം കേ​ട്ട് അ​ടു​ത്ത മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​ക്ര​മി​ക​ളെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ളെ ആ​ശു​പ​ത്രി​യി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​യ​ധി​കൃ​ത​ര്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.​അ​ക്ര​മി​ക​ളു​ടെ ചി​ത്രം ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

Related posts