“അ​ശ്ര​ദ്ധ​മാ​യ യാ​ത്ര ഒ​ഴി​വാ​ക്കു സു​ര​ക്ഷ ഉ​റ​പ്പാ​ക്കു! ബൈ​ക്കി​ന് പി​ന്നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ അ​ശ്ര​ദ്ധ മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​കാ​റു​ണ്ട്. ധ​രി​ക്കു​ന്ന ചു​രി​ദാ​റി​ന്‍റെ ഷാ​ളും സാ​രി​യും മ​റ്റും ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​യാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ ക​ഴു​ത്തി​ൽ ഷാ​ൾ ചു​റ്റി ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഈ ​അ​ശ്ര​ദ്ധ​യു​ടെ ഭാ​ഗ​മാ​ണ്.

ഇ​ത്ത​രം ശീ​ല​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് പോ​ലീ​സ്. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​വ​ർ ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്.

മാ​ത്ര​മ​ല്ല മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു പി​ടി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഓ​ടി​ക്കു​ന്ന ആ​ളു​ടെ പി​ന്നി​ൽ വാ​ഹ​ന​ത്തി​ന്‍റെ വ​ശ​ത്താ​യി കൈ​പി​ടി​യും പാ​ദ​ങ്ങ​ൾ വ​യ്ക്കാ​ൻ ഫു​ട് റെ​സ്റ്റും പി​ന്നി​ലി​രി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ച​ക്ര​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്കു ക​ട​ക്കാ​ത്ത വി​ധം ച​ക്ര​ത്തി​ന്‍റെ പ​കു​തി​യോ​ളം മൂ​ടു​ന്ന സാ​രി​ഗാ​ർ​ഡും നി​ർ​ബ​ന്ധ​മാ​ണെ​ന്നും പോ​ലീ​സ് നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Related posts