ദുരിതാശ്വാസ ക്യാമ്പിൽ ഉദ്യോഗസ്ഥന് മർദന മേറ്റ സംഭവം; കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ബിന്ദു കൃഷ്ണ

ചാ​ത്ത​ന്നൂ​ർ: മ‌​ർദന​മേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് നാ​വാ​യി​ക്കു​ളം മ​രു​തി കു​ന്ന് സ്വദേശി പ്ര​മോ​ദിനെ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ സ​ന്ദ​ർ​ശി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യ​നാ​ട് തു​രു​ത്തി​ന്മേ​ൽ എ​സ്എ​ൻ​യു​പി​സ്കൂ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം,ഭ​ക്ഷ​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ത​ഹ​സീ​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ഴാ​ണ് ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി​വേ​കു​മാ​യി വാ​ക്ക് ത​ർ​ക്ക​വും​അ​ടി​പി​ടി​യി​ലും ക​ലാ​ശി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​രും പോലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.​കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts