സൂ​പ്പ​ർ ഹീ​റോ വെ​റും “റീ​ൽ ഹീ​റോ’ ആ​ക​രു​ത്;ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആവശ്യപ്പെട്ട ന​ട​ൻ വി​ജ​യി​യെ കു​ട​ഞ്ഞ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

 

ചെ​ന്നൈ: ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ട​ൻ വി​ജ​യി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സി​നി​മ​യി​ലെ സൂ​പ്പ​ർ ഹീ​റോ വെ​റും “റീ​ൽ ഹീ​റോ’ ആ​ക​രു​തെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ജ​യ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. പി​ഴ​ത്തു​ക​യാ​യി ഒ​രു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള താ​രം ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത റോ​ൾ​സ് റോ​യ്സ് കാ​റി​നു പ്ര​വേ​ശ​ന നി​കു​തി ചു​മ​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ജ​യ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

Related posts

Leave a Comment