അ​മ്മ​യു​ടെ കൈ​യി​ൽ നിന്നും ​വ​ഴു​തി വീ​ണ​ത് പ​മ്പ​യാ​റി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്; ആ​റു​വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി ബോ​ട്ട് ജീ​വ​ന​ക്കാ​ർ

ആ​ല​പ്പു​ഴ: ബോ​ട്ടി​ൽ ക​യ​റു​ന്ന​തി​നി​ടെ പ​മ്പ​യാ​റ്റി​ൽ വീ​ണ ആ​റു വ​യ​സു​കാ​രി​ക്കു ര​ക്ഷ​ക​രാ​യി ബോ​ട്ട് ജീ​വ​ന​ക്കാ​ർ. കൈ​ന​ക​രി വ​ട​ക​ര വീ​ട്ടി​ൽ അ​ജി​യു​ടെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ൾ ജി​ഫ മ​രി​യ തോ​മ​സി​ന്‍റെ ജീ​വ​നാ​ണ് പ​മ്പ​യാ​റി​ന്‍റെ ആ​ഴ​ത്തി​ൽനി​ന്ന് ജ​ല​ഗ​താ​ഗ​തവ​കു​പ്പി​ന്‍റെ എ​സ് 40 ന​മ്പ​ർ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ കോ​രി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ കൈ​ന​ക​രി എ​ൺ​പ​തി​ൽ​ചി​റ ജെ​ട്ടി​യി​ലാ​ണ് അ​പ​ക​ടം.

കൈ​ന​ക​രി കെ.​ഇ. കാ​ർ​മ​ൽ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ഫ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ഒ​പ്പം നെ​ടു​മു​ടി​യി​ൽ​നി​ന്ന് ആ​യി​ര​വേ​ലി വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടി​ലാ​ണു സ്ഥി​ര​മാ​യി സ്കൂ​ളി​ൽ പോ​കു​ന്ന​ത്.

ഇ​ന്ന​ലെ ബോ​ട്ടി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബോ​ട്ടി​ലെ ലാ​സ്ക​ർ​മാ​രാ​യ സെ​ൽ​വ​രാ​ജും ജ​യ​ലാ​ലും ചേ​ർ​ന്നു വെ​ള്ള​ത്തി​ൽ താ​ഴ്ന്നു​പോ​യ കു​ട്ടി​യെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബോ​ട്ട് മാ​സ്റ്റ​ർ മി​ഥു​ൻ പി.​മോ​ഹ​ൻ, സ്രാ​ങ്ക് ജെ.​ അ​ഷ്റ​ഫ്, ഡ്രൈ​വ​ർ വൈ​ശാ​ഖ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സാ​ര​മാ​യി പ​രി ക്കേ​റ്റ സെ​ൽ​വ​രാ​ജി​നെ​യും ജ​യ​ലാ​ലി​നെ​യും ച​മ്പ​ക്കു​ള​ത്തെ ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു ആ​ല​പ്പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Related posts

Leave a Comment