വൈക്കം: സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ വൈക്കം -തവക്കക്കടവ് ഫെറിയില്‍ മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നു. സോളാര്‍ ബോട്ടുകളുടെ സര്‍വീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും.
നിലവില്‍ വൈക്കത്തുനിന്ന് തവണക്കടവിലേക്ക് മൂന്ന് സ്റ്റീല്‍ ബോട്ടുകളും ഒരു സോളാര്‍ ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നതോടെ നിലവിലുള്ള പഴയ മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ ഒഴിവാക്കാനാവും. 2017ലാണ് ഏഷ്യയിലെ തന്നെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യ വൈക്കത്ത് സര്‍വീസ് തുടങ്ങിയത്.
സോളാര്‍ ബോട്ട് ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഇല്ലാതാക്കുന്നു. വളരെ നേര്‍ത്ത ശബ്ദമായതിനാല്‍ യാത്രക്കാര്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഇന്ധനലാഭവുമുണ്ട്. ബാറ്ററികളില്‍ ഊര്‍ജ്ജം സംഭരിച്ച് പിന്നീട് പ്രവര്‍ത്തിക്കാനുമാവും. ഫെബ്രുവരി അവസാനത്തോടെ സോളാര്‍ ബോട്ടുകള്‍ മാത്രമായിരിക്കും വൈക്കത്ത് നിന്ന് തവണകടവിലേക്ക് സര്‍വീസ് നടത്തുന്നത്.
