‌പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ പേ​ടി​പ്പി​ക്കാ​ൻ ബോം​ബ് ഭീ​ഷ​ണി; ട്രെയിൻ പിടിച്ചിട്ടു; സതീഷ് ബാബുവിനെ പൊക്കി പോലീസ്


ചെ​ന്നൈ: പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ​യെ പേ​ടി​പ്പി​ക്കാ​ൻ ട്രെ​യ​നി​നെ​തി​രേ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ ചെ​ന്നൈ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ചെ​ന്നൈ വേ​ളാ​ച്ചേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന സ​തീ​ഷ് ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം 26ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചെ​ന്നൈ-​എ​ഗ്മൂ​ർ ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സ​തീ​ഷ് ബു​വി​ന്‍റെ ഭാ​ര്യ.

രാ​ത്രി ഏ​ഴ​ര​യോ​ടെ സ​തീ​ഷ് ബാ​ബു റെ​യി​ല്‍​വേ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ച് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി. തു​ട​ർ​ന്ന് താം​ബ​രം സ്‌​റ്റേ​ഷ​നി​ൽ ട്ര​യി​ൻ പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചി​ട്ടു.

മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ട്രെ​യി​നി​ൽ ക​യ​റ്റി​വി​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത പോ​ലീ​സ് ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Related posts

Leave a Comment