വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ
* പ​ല്ലി​ലും മോ​ണ​യി​ലും വാ​യ്ക്കു​ള്ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ കാ​ര​ണ​മു​ള്ള ബാ​ക്ടീ​രി​യ
* പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പു​ക​വ​ലി
* ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത വാ​യ
* ദ​ന്ത​രോ​ഗ​ങ്ങ​ൾ
* വാ​യ വ​ര​ൾ​ച്ച,
* പ്ര​മേ​ഹം
* കു​ട​ൽ രോ​ഗ​ങ്ങ​ൾ
* അ​ർ​ശ​സ്
* ചി​ല മ​രു​ന്നു​ക​ൾ
*വാ​യ്ക്കു​ള്ളി​ലെ അ​ണു​ബാ​ധ
* ടോ​ൺ​സി​ലൈ​റ്റി​സ്
* സൈ​ന​സൈ​റ്റി​സ്
തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ​്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ശരിയായി പല്ലുതേക്കാം
ശ​രി​യാ​യി പ​ല്ലു​തേ​യ്ക്കു​ക, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി വാ​യ വൃ​ത്തി​യാ​ക്കു​ക, വാ​യ ഈ​ർ​പ്പ​മു​ള്ള​താ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് വാ​യ​നാ​റ്റം മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം.

സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം
സോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക.

പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…
മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.

വേ​പ്പി​ന്‍റെ ഇ​ല​യു​ടെ ത​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ ശ​ക​ല​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ മാ​റ്റു​ന്ന​ത് വാ​യ്ക്കു​ള്ളി​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള അ​ണു​ബാ​ധ​യേ​യു​മ​ക​റ്റു​ന്നു.

കവിൾ കൊള്ളുന്നത്
ചൂ​ടാ​ക്കി ത​ണു​പ്പി​ച്ച വെ​ള്ളം, ക​ഷാ​യ​ങ്ങ​ൾ, ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ക​വി​ൾ കൊ​ള്ളു​ന്ന​തും, വാ​യ അ​ധി​ക​മാ​യി ഉ​ണ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ അ​തിന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സ ചെ​യ്യു​ന്ന​തും അ​നി​വാ​ര്യ​മാ​ണ്.

ദഹനപ്രശ്നങ്ങൾ…
ഗ്യാ​സ്ട്രോ ഇ​സോ​ഫാ​ജി​യ​ൽ റി​ഫ്ള​ക്സ് ഡി​സീ​സ് അ​ഥ​വാ ജി.​ഇ.​ആ​ർ.​ഡി പോ​ലു​ള്ള ചി​ല ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ശ​രി​യാ​യി ദ​ഹി​ക്കാ​ത്ത ഭ​ക്ഷ​ണ​വും ആ​സി​ഡും ദ​ഹ​ന​ര​സ​ങ്ങ​ളും ഏ​മ്പ​ക്ക​ത്തി​നൊ​പ്പം പു​റം ത​ള്ളു​ന്ന​തും വാ​യ്നാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

(തുടരും)

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ,

ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481

Related posts

Leave a Comment