സുന്ദരിയുടെ വാക്കില്‍ മനംമയങ്ങി ബംഗളുരു താരങ്ങള്‍; തലകുത്തി നില്‍ക്കാന്‍ പറ്റുമോയെന്ന ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വെല്ലുവിളി ഏറ്റെടുത്ത് പണിമേടിച്ചതില്‍ മുമ്പന്‍ ബ്രണ്ടന്‍ മക്കല്ലം…

തലകുത്തി നില്‍ക്കാന്‍ കഴിയുമോയെന്ന് ആരെങ്കിലും വെല്ലുവിളിച്ചാല്‍ ഇത്തിരി ചുണയുള്ള ആരും ഒന്നു ശ്രമിച്ചു നോക്കും. പ്രത്യേകിച്ച് സുന്ദരിയായ ഒരു പെണ്ണാണ് വെല്ലുവിളിക്കുന്നതെങ്കില്‍ ഇനി തലകുത്തി നില്‍ക്കാനറിയാത്തവര്‍ വരെ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങും. പലര്‍ക്കും പണികിട്ടാറുമുണ്ട്. ഇത്തവണ തലകുത്തി നില്‍ക്കല്‍ മത്സരത്തില്‍ പങ്കെടുത്ത് പണി വാങ്ങിച്ചത് കീവീസ് താരം ബ്രണ്ടന്‍ മക്കല്ലവും ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലും ചാഹലുമാണ്.

പണികൊടുത്തതാവട്ടെ ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും. ബോളിവുഡും ഐപിഎല്ലും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ടീമുടകളായും ആരാധകരായുമെല്ലാം സിനിമാ താരങ്ങള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഒരുമിച്ച് പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുമുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്. ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും റോയല്‍ ചലഞ്ചേഴ്സ് താരങ്ങളുമാണ് വീഡിയോയിലുള്ളത്. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയതിരിക്കുന്നത്.വെല്ലുവിളി സീരിസിലെ ആദ്യത്തെ വീഡിയോയാണിത്. കൂടുതല്‍ വീഡിയോ ഉടനെ തന്നെ പുറത്തുവരും. വെല്ലുവിളി ഏറ്റെടുക്കാന്‍ വന്നവര്‍ക്ക് പറ്റിയ അമളി കാണാം.

Related posts