ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ടെ​ക്നോ​പാ​ർ​ക്ക്  ജീവനക്കാർക്കും  തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കഞ്ചാവ് വിറ്റിരുന്നതായി യുവാവ്

കഴക്കൂട്ടം: മേ​നം​കു​ളം ഭാ​ഗ​ത്തു നി​ന്നും ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം പീ​റ്റ​ർ ഹൗ​സി​ൽ ഡോ​മി​നി​ക്(22)​നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലാ​യി സി​റ്റി ഷാ​ഡോ പോ​ലീ​സ് വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

സൈ​ബ​ർ സി​റ്റി കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ ടെ​ക്നോ​പാ​ർ​ക്ക് , തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ക​ട​ൽ ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​ഞ്ചാ​വ് വി​പ​ണ​നം ചെ​യ്തു വ​രു​ന്ന​താ​യും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് വാ​ങ്ങി അ​മി​ത വി​ല​യ്ക്ക് ഇ​വി​ടെ വി​പ​ണ​നം ചെ​യ്യു​ന്ന​ത്.
ഇ​യാ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ ഉ​ട​ൻ ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ് അ​റി​യി​ച്ചു.

ഡി​സി​പി ജ​യ​ദേ​വ്, ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി. ​സു​രേ​ഷ് കു​മാ​ർ, ക​ഴ​ക്കൂ​ട്ടം സി​ഐ അ​ജ​യ​കു​മാ​ർ, എ​സ്ഐ സു​ധീ​ഷ്കു​മാ​ർ, ഷാ​ഡോ എ​എ​സ്ഐ അ​രു​ണ്‍​കു​മാ​ർ, യ​ശോ​ധ​ര​ൻ, സി​റ്റി​ഷാ​ഡോ ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റ​സ്റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

Related posts