സുരേഷിന്‍റെ പോത്ത് പിണങ്ങിയോടി; ആക്രമണ ത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം ഏഴു പേർക്ക് പരിക്ക്

തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ വ​ള​ഞ്ഞ​വ​ട്ട​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ​യാ​ണ് വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്.

വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ബ്ല​സ​ൻ, അ​ച്ച​ൻ​കു​ഞ്ഞ്, കു​ഞ്ഞു​മോ​ൾ, ബോ​ബി, വി​ജ​യ​ൻ, ദാ​സ​പ്പ​ൻ, തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ർ​ഗീ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു കി​ലോ​മീ​റ്റ​റില​ധി​കം ദൂ​രം വി​ര​ണ്ടോ​ടി​യ പോ​ത്ത് നേ​ർ​ക്കു​നേ​ർ വ​ന്ന​വ​രെ​യും പി​ടി​ച്ചു കെ​ട്ടാ​ൻ ഒ​രു​ങ്ങി​യ​വ​രെ​യും കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല​യി​ലെ​യും പ​രു​മ​ല​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വം അ​റി​ഞ്ഞ പു​ളി​ക്കീ​ഴ് എ​സ്എ​ച്ച്‌​ഒ അ​ജി​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. 11 ഓ​ടെ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​റ​ങ്ങി​യ പോ​ത്ത് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും ഇ​ട​യ്ക്കു പു​റ​ത്തി​റ​ങ്ങി പാ​ട​ത്തു കൂ​ടി ഓ​ടി.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​ഗ്നി ര​ക്ഷാ​സ​ന​യും പോ​ലീ​സും ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​ർ സ​മീ​പ​ത്തെ മ​ര​ത്തി​ൽ പോ​ത്തി​നെ താ​ത്കാ​ലി​ക​മാ​യി പിടിച്ചുകെട്ടി. തു​ട​ർ​ന്ന് വ​ലി​യ വ​ടം ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ൾ ബ​ന്ധി​ച്ചു.പൂ​ർ​ണ​മാ​യും ശാ​ന്ത​നാ​യ ശേ​ഷം മാ​ത്ര​മേ പോ​ത്തി​നെ സ്ഥ​ല​ത്തു​നി​ന്നും നീ​ക്കം ചെ​യ്യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment