Set us Home Page

കണ്ണൂരിൽ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 22 പേ​ർ​ക്ക് പ​രി​ക്ക്; അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു

ക​ണ്ണൂ​ർ: ചാ​ല​ക്കു​ന്നി​ൽ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 22 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ​നി​ന്ന് കൂ​ത്ത്പ​റ​മ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ശ്വ​തി ബ​സും ത​ല​ശേ​രി​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ​യും ലോ​റി​യു​ടെ​യും മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ലോ​റി ഡ്രൈ​വ​റെ അ​ര​മ​ണി​ക്കൂ​ർ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ​നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ ബ​സ് യാ​ത്രി​ക​രെ ക​ണ്ണൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​മ​തെ​രു​വി​ലെ അ​നി​ത (53), ഗി​രി​ജ (62), ജി​തി​ൻ (33), സു​ലോ​ച​ന (76), കൂ​ത്തു​പ​റ​ന്പി​ലെ വ​സ​ന്ത (52), മ​യ്യി​ലി​ലെ സ്വാ​തി കൃ​ഷ്ണ (16), സ​ന്ധ്യ (42), തോ​ട്ട​ട​യി​ലെ മം​ഗ​ള (37), പു​ഴാ​തി​യി​ലെ മ​നോ​ജ് (43) എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​യ്യോ​ടു​വ​ഴി​യും താ​ഴെ​ചൊ​വ്വ ന​ടാ​ൽ ഗേ​റ്റ് വ​ഴി​യു​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ടി. ​അ​ജ​യ​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ കെ.​കെ. ദി​ലീ​ഷ്, കേ​ര​ള എ​മ​ർ​ജ​ൻ​സി ടീം, ​എ​ട​ക്കാ​ട് പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS