ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കുറ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണമെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

ചാ​ത്ത​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാന്പിൽ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദിച്ച ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​ള്ള​വ​ർ​ക്കെ​തി​രെ കേ​സെടു​ത്ത് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ർ​ദന​മേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് നാ​വാ​യി​ക്കു​ളം മ​രു​തി കു​ന്ന് ഹെ​നാ ഡെ​യിൽ പ്ര​മോ​ദി​നെ(33) സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഈ ​അ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നും ക്യാ​മ്പി​ൽ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​പി​ച്ചു.​

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യ​നാ​ട് തു​രു​ത്തി​ന്മേ​ൽ എ​സ്എ​ൻ​യു​പി​സ്കൂ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ,ഭ​ക്ഷ​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ത​ഹ​സീ​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ഴാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി​വേ​കു​മാ​യി വാ​ക്ക് ത​ർ​ക്ക​വും​അ​ടി​പി​ടി​യും ഉ​ണ്ടാ​യ​ത്.​

അ​ഡ്വ.​ഷാ​ന​വാ​സ് ഖാ​ൻ,മി​ൽ​മാ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്,പ​ര​വൂ​ർ സ​ജീ​ബ്, കെ.​ബി.​ഷ​ഹാ​ൽ ,സ​ജി​ഗ​ത്തി​ൽ സ​ജീ​വ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

Related posts