റോഡിലൂടെ പാഞ്ഞ് മണ്‍തിട്ടയിലിടിച്ച് ആകാശത്തേക്ക് പറന്ന് കാര്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

റോഡിലുണ്ടാകുന്ന അപകടങ്ങളുടെ വീഡിയോകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തിരക്കില്ലാത്ത പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു മുമ്പിലേക്ക് പെട്ടെന്ന് ആകാശത്തു നിന്നും ഒരു കാര്‍ പതിച്ചാല്‍ എന്താവും അവസ്ഥ.

ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനങ്ങളിലേക്ക് ഈ കാര്‍ വന്നു പതിക്കാഞ്ഞത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ്.

അമേരിക്കയിലെ കലിഫോര്‍ണിയിലെ യൂബ സിറ്റിയിലാണ് അപകടം നടന്നത്. അതിവേഗത്തില്‍ എത്തിയ കാര്‍ മണ്‍ തിട്ടയില്‍ ഇടിച്ച് ആകാശത്തേക്ക് ഉയരുകയായിരുന്നു.

ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാര്‍ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനമോടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നും നിസാര പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടുവെന്നുമാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment