കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി​യു​ടെ ഡ്രൈ​വ​റും  രണ്ടര വയസുകാരൻ മ​ക​നും വാഹനാപകടത്തിൽ മ​രി​ച്ചു; കാറിലുണ്ടായിരുന്ന നാലുപേർക്ക് സാരമായ പരിക്ക്

കോ​ഴി​ക്കോ​ട്: കോ​ര​പ്പു​ഴ പാ​ല​ത്തി​ല്‍ ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി​യു​ടെ ഡ്രൈ​വ​റും മ​ക​നും മ​രി​ച്ചു.​ ഡ്രൈ​വ​ര്‍ വെ​സ്റ്റ്ഹി​ല്‍ ചു​ങ്കം പ​ണി​ക്ക​ര്‍​തൊ​ടി അ​തു​ല്‍ (24), മ​ക​ന്‍ ആ​ന്‍​വി​ക് (രണ്ട​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

അ​പ​ക​ട​ത്തി​ല്‍ അ​തു​ലി​ന്‍റെ മാ​താ​വും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കൃ​ഷ്ണ​വേ​ണി, അ​തു​ലി​ന്‍റെ ഭാ​ര്യ മാ​യ എ​ന്നി​വ​ര്‍​ക്കു പ​രിക്കേ​റ്റു.​ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു യാ​ത്ര​ക്കാ​ര്‍​ക്കും പ​രിക്കേ​റ്റു.​

ഇ​വ​രെ​ല്ലാം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയി​ലാ​ണ്.കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തു​നി​ന്ന് വെ​സ്റ്റ്ഹി​ല്ലി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​തു​ലും കു​ടും​ബ​വും.

അ​തു​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ന​ഗ​ര​ത്തി​ല്‍നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍ യാ​ത്ര​ക്കാ​ര്‍. വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ സൗ​ര​വ്, സാ​യ​ന്ത്, അ​ഭി​മ​ന്യു, സോ​നു എ​ന്നി​വ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്കെ​ല്ലാം പ​രിക്കേ​റ്റു.

പാ​ല​ത്തി​നു സ​മീ​പ​മു​ള്ള​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തു പ്ര​കാ​രം സി​റ്റി ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു​ള്ള ആം​ബു​ല​ന്‍​സ് എ​ത്തി​യാ​ണ് പ​രിക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ന്‍​വി​നെ മാ​വൂ​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. അ​തു​ലി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

എ​ല​ത്തു​ര്‍ എ​എ​സ്‌​ഐ ടി.​ടി. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് തി​രി​ഞ്ഞു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.

Related posts

Leave a Comment