താ​ങ്ക​ളു​ടെ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​നി​ക്ക് താ​ൽ​പ്പ​ര്യ​മു​ണ്ട്… പ​ണം മു​ട​ക്കാ​ൻ ത​യാ​റു​മാ​ണ്..! കൊറോണക്കാലത്തെ തട്ടിപ്പിന്റെ പുതിയ തന്ത്രം ഇങ്ങനെ…

ആ​ലു​വ: ബി​സി​ന​സ് പ​ങ്കാ​ളി​യാ​കാ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പ് ന​ൽ​കി പോ​ലീ​സ്.

കൊ​റോ​ണ​ക്കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പ​രാ​തി​ക​ൾ പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

“താ​ങ്ക​ളു​ടെ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​നി​ക്ക് താ​ൽ​പ്പ​ര്യ​മു​ണ്ട്… അ​തി​ന് പ​ണം മു​ട​ക്കാ​ൻ ഞാ​ൻ ത​യാ​റു​മാ​ണ്…” എ​ന്ന സ​ന്ദേ​ശം അ​യ​ച്ചാ​ണ് വി​ദേ​ശ സു​ഹൃ​ത്ത് എ​ന്ന പേ​രി​ൽ ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യി​ൽ നി​ന്നു മാ​ത്രം വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘം വ്യാ​പാ​രി​ക​ളി​ൽനി​ന്ന് അ​ടി​ച്ചു​മാ​റ്റി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്.

പ്രൊഫൈ​ലി​നെപ്പ​റ്റി വ്യ​ക്ത​മാ​യി പ​ഠി​ക്കു​ക​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യുമാ​ണ് ആ​ദ്യം അ​വ​ർ ചെ​യ്യു​ന്ന​ത്. ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ർ, പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ ഇ​ര.

താ​ങ്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ബി​സി​ന​സി​ലും ആ​കൃ​ഷ്ട​രാ​യ​തു​കൊ​ണ്ടാ​ണ് പ​ണം മു​ട​ക്കാ​ൻ ത​യാ​റാ​കു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ചാ​റ്റിം​ഗി​ലൂ​ടെ ബ​ന്ധം വ​ള​ർ​ത്തി​യ​ശേ​ഷ​മാ​ണ് ത​ട്ടി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ബി​സി​ന​സ് പ​ങ്കാ​ളി ആ​കു​ന്ന​തി​നോ ആ​രം​ഭി​ക്കു​ന്ന​തി​നോ വേ​ണ്ടി കു​റ​ച്ച് വി​ദേ​ശ ക​റ​ൻ​സി​യും ഒ​ന്നു ര​ണ്ടു വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും കൊ​റി​യ​ർ വ​ഴി അ​യ​യ്ക്കു​ന്നു​വെ​ന്ന മെ​സേ​ജും വ​രും.

മേ​ൽ​വി​ലാ​സം ഉ​റ​പ്പി​ക്കാ​നാ​യി വ​രു​ന്ന ഡ​ൽ​ഹി ഫോ​ൺ​കോ​ളു​ക​ൾ, നി​കു​തി, ക​സ്റ്റം​സ് ഫീ​സ്, ക്ലി​യ​റ​ൻ​സ് ഫീ​സി​നാ​യി കൊ​ച്ചി ഫോ​ൺ കോ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പി​ന്നീ​ട് എ​ത്തു​ന്ന​ത്.

ഡോ​ള​ർ, പൗ​ണ്ട്, യൂ​റോ, ഐ ​ഫോ​ൺ, ഐ​പാ​ഡ്, ആ​പ്പി​ൾ വാ​ച്ച് തു​ട​ങ്ങി​യ​വ പ്ര​തീ​ക്ഷി​ച്ച് തു​ക അ​ട​യ്ക്കു​ക​യും ചെ​യ്യും.

Related posts

Leave a Comment