ഭാര്യയ്ക്ക് വലിയതോതില്‍ വണ്ണം കൂടുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. മീററ്റിലാണ് സംഭവം. സല്മാന് എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ നസ്മ പോലീസിനെ സമീപിച്ചു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു. ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്മാന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.
Read MoreCategory: All News
അജ്ഞാതപനിയില് വിറച്ച് ഒരു ഗ്രാമം ! കുട്ടികളെ സ്കൂളില്‍ വിടാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍…
അജ്ഞാത പനിയില്‍ വിറച്ച് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. പനി പടരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പില്‍ 220 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. പൗരിയിലെ താലി ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ ആരോഗ്യമന്ത്രി ധാന് സിങ് റാവത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പരിശോധിച്ചപ്പോള്‍ 220 ഗ്രാമവാസികള്‍ക്ക് പനി പിടിപെട്ടതായി കണ്ടെത്തി. പനിക്ക് പുറമേ ചുമയും തലവേദനയുമാണ് മറ്റു രോഗ ലക്ഷണങ്ങള്‍. 20 പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം ലഭിച്ചാല്‍ മാത്രമേ, പനിയുടെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്. ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പുറത്തേയ്ക്ക് പോകുന്നത് വിരളമാണ്. അതിനാല്‍ കോവിഡ് പിടിപെടാനുള്ള…
Read Moreവിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ ഗര്‍ഭിണിയുടെ മരണം ! പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു…
വിനോദസഞ്ചാരത്തിനായി പോര്‍ച്ചുഗലില്‍ എത്തിയ ഇന്ത്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവച്ചു. 34 കാരിയായ ഇന്ത്യന്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഇവരെ ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഇവരുടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു. നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയെ സാന്റാ മരിയ ആശുപത്രിയില്‍നിന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. സാന്റാ മരിയയില്‍നിന്ന് ആംബുലന്‍സില്‍ ലിസ്ബണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. വേനല്‍ അവധിക്കാലത്ത് പോര്‍ച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇതേത്തുടര്‍ന്നാണ് പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ത്തയുടെ ഈ തീരുമാനത്തിനെതിരേ പ്രതിപക്ഷ…
Read Moreദാവൂദിന്റെ തലയ്ക്ക് വിലയിട്ട് എന്‍ഐഎ ! വിവരം നല്കിയാല് ലഭിക്കുന്ന ഇനാം കേട്ടാല്‍ ഞെട്ടുന്നത്…
അധോലോക നായകന് ദാവൂദ് ഇബ്രാഹിന് തലയ്ക്ക് വിലപറഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ദാവൂദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല്‍ (ജാവേദ് ചിക്ന), ഛോട്ടാ ഷക്കീല്‍ (ഷക്കീല്‍ ഷെയ്ഖ്), ടൈഗര്‍ മേമന് (ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്) എന്നിവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1993-ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ, ഇന്ത്യയില്‍ നടത്തിയ നിരവധി ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത…
Read Moreഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി വരികയാ..! വീട്ടമ്മയേയും മക്കളെയും കോടതി കാമുകനോടൊപ്പം കോടതി വിട്ടയച്ചു! കാമുകനായ യുവാവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്
ശ്രീകണ്ഠപുരം: പയ്യാവൂരിൽ നിന്ന് കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം കോടതി വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെയും രണ്ട് മക്കളെയും കാണാതായതായി കാണിച്ച് ഭർതൃ പിതാവ് പോലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ യുവാവിനോടൊപ്പം വീട്ടമ്മ എറണാകുളത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ബന്ധപ്പെട്ടപ്പോൾ നാട്ടിലേക്ക് മടങ്ങി വരികയാണെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വഴിമധ്യേ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഇവരെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. കാമുകനായ യുവാവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിശേഷം മുങ്ങി! പെൺകുട്ടി പ്രസവിച്ചതോടെ പണിപാളി; ഒടുവില്‍ നൗഷാദിന്റെ തന്ത്രങ്ങളും പാളി
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിശേഷം മുങ്ങിയ പ്രതി പിടിയിൽ. കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ പ്രാവ് നൗഷാദെന്ന് വിളിക്കുന്ന നൗഷാദ് (38) ആണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്. ഒരു സ്ത്രീയുമായി അടുപ്പത്തിലായി ഇവരോടൊപ്പം താമസിച്ച് വരവെ അവരുടെ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട ഉൾപ്പടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകളിൽ പ്രതിയായ നൗഷാദ് ബംഗളൂരു, കാസർഗോഡ് എന്നിവിടങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇവിടങ്ങളിൽ പോലീസ് എത്തിയ വിവരമറിഞ്ഞ് നൗഷാദ് അവിടെ നിന്നും നാഗർകോവിലിൽ എത്തി ഒളിവിൽ കഴിഞ്ഞു. തുടർന്ന് നാഗർകോവിലിൽ നിന്നും ട്രെയിൻമാർഗം വരുന്നുണ്ടെന്ന രഹസ്യവിവരം റൂറൽ എസ്പി ഡി. ശിൽപയ്ക്ക് ലഭിച്ചതിനെ തുടർന്ന് വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ…
Read Moreവ്യാപാരി ദമ്പതികളെ കാണാനില്ല! ദമ്പതികൾ നാടുവിട്ടത് മകനെ സ്കൂളിലാക്കിയശേഷം; അടുപ്പക്കാരായ ചിലര്‍ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ നല്കുന്ന സൂചന ഇങ്ങനെ…
പയ്യന്നൂര്‍: മാത്തിലിലെ വ്യാപാരിയേയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാത്തിലിലും വടശേരിയിലും പ്രവര്‍ത്തിച്ചു വന്നിരുന്ന പെരുമാള്‍ മെറ്റല്‍സിന്റെ ഉടമ വടശേരിയിലെ ഗണേശനേയും ഭാര്യ മല്ലികയേയും ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധു പെരിങ്ങോം പോലീസിന് നല്കിയ പരാതി. ചൊവ്വാഴ്ച രാവിലെ മകനെ സ്കൂളിലാക്കിയശേഷമാണ് ദമ്പതികൾ നാടുവിട്ടത്. മംഗലാപുരത്ത് ചികിത്സക്കായി പോകുന്നുവെന്നാണ് ഇവര്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍, വീട്ടില്‍ കത്തെഴുതി വെച്ചാണ് ഇവര്‍ പോയത്. കത്തിലും അടുപ്പക്കാരായ ചിലര്‍ക്കയച്ച വാട്സാപ്പ് സന്ദേശത്തിലും കടബാധ്യതയുടെ സൂചനകളുണ്ട്. ഈ കത്തുള്പ്പെടെയൊണ് ബന്ധു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreസ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? ഗർഭിണിയായ യുവതിയെ ഭർത്താവും അനിയനും ചേർന്നു മർദിച്ചതായി പരാതി; പിന്നെ നടന്നത്…
എരുമപ്പെട്ടി: നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവും അനിയനും ചേർന്നു മർദിച്ചതായി പരാതി. ദേശമംഗലം വറവട്ടൂർ അയ്യോട്ടിൽ മുസ്തഫയുടെ മകൾ ഫരീദ ഭാനു (22) വിനാണ് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടങ്ങോട് മനപ്പടി മണിയാറത്ത് മുഹമ്മദ് മകൻ ഷെക്കീർ, സഹോദരൻ ഫിറോസ് എന്നിവർ ചേർന്നാണ് മർദിച്ചത്. നാലുവർഷം മുുന്പാണ് ഗൾഫിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷെക്കീർ ഫരീദ ഭാനുവിനെ വിവാഹം ചെയ്തത്. മൂന്നര വയസുള്ള ഒരു മകൾ ഇവർക്കുണ്ട്. നൽകിയ സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്ന് ഫരീദ ഭാനു പറയാറുണ്ടെന്ന് മാതാവ് ലൈല പറയുന്നു. പുതിയ വീടിന്റെ പാല് കാച്ചലിനോടനുബന്ധിച്ച് ഒരാഴ്ച മുൻപാണ് ഫരീദ ഭാനു ഭർതൃവീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വാക്സിനെടുക്കുന്നതിനായി ആരോഗ്യകേന്ദ്രത്തിലേക്കു സ്കൂട്ടിയിൽ കൊണ്ട് വരുന്നതിനിടയിൽ കുഴികളിൽ ചാടിച്ചും ബ്രേക്ക് ഇട്ടും ഇതിനു ശ്രമിച്ചുവെന്നും…
Read Moreഇല്ലായ്മകളെ അതിജീവിച്ച് എയർഹോസ്റ്റസ് സ്വപ്നം സാക്ഷാത്കരിച്ച് വെള്ളാട് സ്വദേശിനി ! മാനം തൊട്ട് ഗോപിക, മനം നിറഞ്ഞ് മാതാപിതാക്കൾ
സിജോ ഡൊമിനിക് ആലക്കോട്: യാത്രക്കാരെ പുഞ്ചിരിതൂകി കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക് സ്വാഗതം ചെയ്യാൻ ആലക്കോടുനിന്ന് ഗോപികയും. ഏറെനാളായുള്ള ഈ മിടുക്കിയുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസാണ് ഗോപിക. ആലക്കോട് വെള്ളാട് ദാരപ്പൻകുന്നിലെ കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും തൊഴിലുറപ്പ് ജീവനക്കാരിയായ ബിജിയുടെയും മകളാണ്. എയർ ഇന്ത്യയിൽ ജോലി ലഭിച്ച ഗോപികയ്ക്ക് മുംബൈയിൽ ഒരു മാസത്തെ പരിശീലനംകൂടിയുണ്ട്. വെള്ളാട് ഗവ. യുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോപികയുടെ മനസിൽ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിലെ പഠനകാലത്താണ് എയർഹോസ്റ്റസ് മോഹം നാന്പിടുന്നത്. പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാനുള്ള സർക്കാർസഹായമാണ് ഗോപികയുടെ ആകാശസ്വപ്നം സാക്ഷാത്കരിച്ചത്. വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാഡമിയിലായിരുന്നു പരിശീലനം. കോഴ്സ് പൂർത്തിയാകും മുമ്പേയാണ് കോഴിക്കോട് ഇന്റർവ്യൂ നടന്നത്. സർക്കാർ ഒരുക്കിയ സഹായംകൊണ്ടു മാത്രമാണ് പിന്നാക്കവിഭാഗക്കാരിയായ തനിക്ക് ഉയർന്ന…
Read More2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കടലില്‍ ശക്തി പ്രാപിക്കുന്നു ! വന്‍നാശം വിതയ്ക്കാന്‍ സാധ്യത…
2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ചൈനാക്കടലില്‍ ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഹിന്നനോര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ (257 മുതല്‍ 314 വരെ കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന് കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. 200-300 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Read More