കാസര്‍ഗോഡ് കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയില്‍വേ സുരക്ഷാ കമ്മീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍ഗോഡ് എത്തിയിരുന്നു. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളി റെയില്‍വേ പാളത്തില്‍ വച്ചാല്‍ ഇതിലൂടെ ട്രെയിന്‍ കടന്ന് പോവുമ്പോള്‍ കോണ്‍ക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പോലീസ് പറയുന്നു. ഇരുമ്പ് ആക്രി വില്പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ്…
Read MoreCategory: All News
അധ്യാപകന് അല്‍ഖ്വയ്ദ ബന്ധം ഉള്ളതായി കണ്ടെത്തി ! മദ്രസ പൊളിച്ചുനീക്കി അസം സര്‍ക്കാരിന്റെ നടപടി…
അല്‍ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകന് അറസ്റ്റിലായതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന മദ്രസ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. കബെയ്തരി പാര്‍ട്ടി-4 ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലയിലുള്ള മര്‍കസുല്‍ മാ-ആരിഫ് ഖുറയാന മദ്രസയാണ് പൊളിച്ചുമാറ്റിയത്. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് മദ്രസ്സയിലെ അധ്യാപകനായ മുഫ്തി ഹഫിസുര്‍ റഹ്മാന് എന്നയാളെ അറസ്റ്റു ചെയ്തത്. 2018ലാണ് ഇയാള്‍ ഇവിടെ അധ്യാപകനായി ചേര്‍ന്നത്. ചൊവ്വാഴ്ച മദ്രസയില്‍ നടന്ന റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള നിരവധി ലേഖനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ താമസിച്ചു പഠിച്ചിരുന്ന 200 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു
Read Moreമോസില്ല ഫയര്‍ഫോക്സ് ഉടന്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി ! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി…
ഫയര്‍ഫോക്സ് ബ്രൗസറിന് ഹാക്കര്‍ ആക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി, കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട് ഇന്‍). ഹാക്കര്‍മാര്‍ക്കു കടന്നുകയറാനാവുന്ന ബഗുകള്‍ മോസില്ല ഫയര്‍ ഫോക്സില്‍ ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഉപകരണത്തില്‍ കയറിക്കൂടാന്‍, അകലത്തിരുന്ന് ആക്രമണം നടത്തുന്ന ഹാക്കര്‍മാര്‍ക്കു സഹായകരമാവുന്ന ബഗുകള്‍ ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് ഇത്തരം ഒരു ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്കു കഴിയും. മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനിലേക്കു മാറാനാണ് സെര്‍ട് ഇന്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ സൈബര്‍ ആക്രമണത്തിനു സാഹചര്യമൊരുക്കുന്ന പിഴവുകളുണ്ടെന്ന കഴിഞ്ഞയാഴ്ച സെര്‍ട് ഇന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്സിലും പിഴവുകളുണ്ടെന്ന വിവരം പുറത്തു വന്നതോടെ ഉപയോക്താക്കളാകെ ആശങ്കയിലായിരിക്കുകയാണ്.
Read Moreകഞ്ചാവ് വാങ്ങാന്‍ നൂറ് രൂപ ചോദിച്ചിട്ട് നല്‍കിയില്ല ! യുവാവിനെ കുത്തിക്കൊന്ന് 36കാരന്…
കഞ്ചാവ് വാങ്ങാന്‍ പണം നല്കാഞ്ഞതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന് 36കാരന്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര് റെയില്‍വെ പാലത്തിന് സമീപത്താണ് സംഭവം. പ്രതി മോത്തിനഗര്‍ സ്വദേശി ലാല്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാദിപൂര് റെയില്‍വെ ട്രാക്കിന് സമീപത്തെ മേല്‍പ്പാലത്തിന് താഴെവച്ച് ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ കുത്തേറ്റ നസീം ആലത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുമണിക്കൂര്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. താനും സുഹൃത്ത് ഭോമയും മേല്‍പ്പാലത്തിനടിയില്‍ വച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. അതിനിടെ കഞ്ചാവ് വാങ്ങാനായി ലാല്‍ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് തയ്യാറാവാത്തതിനെ…
Read MoreSystems Of Outschool Reviews Around The USA
Spending a few years as a classroom Instructor I’ve seen the advantages of finding the best math websites for kids. With IXL, your kids will study at their own pace—IXL’s adaptive questions robotically modify to just the best Outschool Homeschool degree of difficulty. There are games the place you have to solve math issues to hit dwelling runs, drop candy on a cake production line, discover your means out of a haunted house, and plenty extra. We provide one hundred% free Math ressources for youths from Preschool to Grade 6…
Read More‘വരത്തനായ’ രാജവെമ്പാല സുജിത്തിനൊപ്പം കാറില്‍ കറങ്ങിയത് ഒരു മാസം ! ആര്‍പ്പൂക്കരയില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയുടെ കഥയിങ്ങനെ…
ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…
Read Moreജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…
കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര് യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ജ്യൂസ് നല്കി മലരും വിജേഷും മറ്റൊരു തമിഴ്നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
Read Moreപ്രിന്റ് ചെയ്തെടുക്കാം നല്ല ‘മൊരിഞ്ഞ ദോശ’ ! ദോശ പ്രിന്ററിനെക്കുറിച്ചറിയാം;വീഡിയോ വൈറല്‍ …
ദോശയുണ്ടാക്കാന്‍ ഇനി ദോശക്കല്ല് ആവശ്യമില്ല പകരം ഒരു പ്രിന്റര്‍ മതിയാവും. ഒരു പ്രിന്ററില്‍ എങ്ങനെ ദോശയുണ്ടാക്കാം എന്നല്ലേ ‘ദോശ പ്രിന്റര്‍’ എന്ന മെഷീനാണ് ഇപ്പോള്‍ താരമാവുന്നത്. ഇതില്‍ ദോശയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ഇതില്‍ ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎല് മാവ് വരെ ടാങ്കില്‍ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാന്‍ കഴിയും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നില്‍. ‘ഇ സി ഫ്ലിപ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കിക്കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍…
Read Moreയുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍ത്താവിന്റെ കുടുംബം ! ബുള്‍ഡോസറുമായി പോലീസ് രംഗത്ത്;വീഡിയോ…
യുപിയില്‍ വീണ്ടും പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന ഇറക്കിവിട്ട യുവതിയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബുള്‍ഡോസറുമായി ബിജ്നോര്‍ പോലീസ് എത്തിയത്. ബിജ്നോര്‍ സ്വദേശിയായ നൂതന് മാലികിന് സുരക്ഷ ഒരുക്കാനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ ഭര്‍ത്താവായ റോബിന്റെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി നില്ക്കുന്ന യുപി പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘വാതില്‍ തുറക്കണം. ഇത് ഹൈക്കോടതി ഉത്തരവാണ്’ എന്ന് കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി പോലീസ് വീട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യുവതിയെ വീട്ടില്‍ പ്രവേശിക്കാന്‍ സഹായിച്ചെന്നും നിലവില്‍ പ്രശ്നമൊന്നും ഇല്ലെന്നും സിറ്റി പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല. അതിനാലാണ് ഇന്ന് ബുള്‍ഡോസറുമായി പോലീസ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ വിവാഹിതയായ യുവതിയെ, അഞ്ചുലക്ഷം രൂപയും ബൊലേറോ…
Read Moreവെട്ടത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് അസിനെ ! എന്തു കൊണ്ട് ആ അവസരം നിരസിച്ചുവെന്ന് തുറന്നു പറഞ്ഞ് താരം…
തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ വിജയം കൈവരിച്ച മലയാളി നടിമാരില്‍ ഒരാളാണ് അസിന്. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന് നായികയായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ അസിന് ചെയ്തിട്ടുള്ളൂ. സത്യന് അന്തിക്കാട് ചെയ്ത സുരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്. മലയാളത്തില്‍ അഭിനയിക്കാത്തതിനെ കുറിച്ച് താരം ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളില്‍ തിരക്കായതുകൊണ്ടാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നതെന്നും നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും താരം പറയുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കവെയാണ് അസിന് ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് യാത്ര ചെയ്യുന്നതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് സിനിമ ചെയ്യാതിരുന്നത്,’ അസിന് പറഞ്ഞിരുന്നു. വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ ഹിറ്റുസിനിമകളില്‍…
Read More