SVC59 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ഒരുങ്ങുന്നു. സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്ന ഈ ചിത്രം, രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം സംവിധായകന്റെ സംവിധാന സംരംഭമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെന്റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത. വിജയ്യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്. വിജയ് കത്തി പിടിച്ച് നിൽക്കുന്നതിനാൽ പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് മേക്കോവറിൽ എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ…
Read MoreCategory: All News
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു; ചാറ്റൽ മഴയും അമിതവേഗതയും അപകടത്തിന് കാരണമായി; സാരമായി പരിക്കേറ്റ നാലുപേർ ആശുപത്രിയിൽ
പീരുമേട്: കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്കു സമീപം കടുവാപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ നാവായിക്കുളം വെട്ടുചിറ വെള്ളായിൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഷിബു (51), ഇയാളുടെ ഭാര്യ മഞ്ജു (43), മക്കളായ ഭാഗ്യ (13), ആദിദേവ്(20) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം പാലാ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹന യാത്രികരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പെരുവന്താനം, പീരുമേട് സ്റ്റേഷനുകളിലെ പോലീസ്, ഹൈവേ പോലീസ്, ഫയർ ഫോഴ്സ് എന്നിവരും എത്തി രക്ഷാ പ്രവർത്തനം നടത്തി. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് പോകും വഴിയാണ്…
Read Moreഇതാണ് സാറേ തടയുന്ന സിഗ്നൽ . . !
ഇതാണ് സാറേ തടയുന്ന സിഗ്നൽ . . ! സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് രീതിയിൽ പ്രതിഷേധിച്ച് ടെസ്റ്റ് നടക്കുന്ന തിരുവനന്തപുരം മുട്ടത്തറയിലെ മോട്ടോർ വാഹനവകുപ്പിന്റെ ഓട്ടോ മെറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ ഗേറ്റ് ഉപരോധിച്ച ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ ടെസ്റ്റ് നടത്താനായി എത്തിയ മോട്ടോർ വെഹിക്കിൾസ് ഇൻപെക്ടർ ഡി. ദേവകുമാറിനെ തടഞ്ഞപ്പോൾ. – അനിൽ ഭാസ്കർ
Read More‘ഹോ…എന്തൊരാശ്വാസം’..!
‘ഹോ…എന്തൊരാശ്വാസം’..! ഓരോ ദിവസവും ചൂട് കൂടിക്കൂടിവരികയാണ്. പകൽ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ. ചൂട് കൂടിയതിനെത്തുടർന്ന് ആലപ്പുഴ തിരുവമ്പാടി പാലത്തിലെ പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ ശരീരം കഴുകുന്ന പാലത്തിനു സമീപത്തെ വ്യാപാരി .
Read Moreക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഉയർന്ന അന്തരീക്ഷ താപനിലയോ മരണകാരണം
കോട്ടയം: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണു മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടില് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷമീർ കുഴഞ്ഞുവീണത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ മുതല് വൈക്കം ബീച്ചില് ക്രിക്കറ്റ് ടൂർണമെന്റ് നടന്നിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയാണോ മരണകാരണമെന്നു വ്യക്തമല്ല. കബറടക്കം നടന്നു.
Read Moreകളിമണ്ണിൽ ജീവിതം മെനയുന്നവർ …
കളിമണ്ണിൽ ജീവിതം മെനയുന്നവർ … വൈക്കപ്രയാറിലെ മൺപാത്ര വ്യവസായ സഹകരണ സംഘത്തിൽ മൺപാത്രനിർമാണത്തിൽ വ്യാപൃതനായ അരവിന്ദാക്ഷൻ -ജോൺ മാത്യു
Read Moreനിരനിരയായി ആറ് വോട്ട്…
നിരനിരയായി ആറ് വോട്ട്… കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം.
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു. 2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം. തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്. ഏഴ് മണിക്കൂർ പരിശീലനം ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം…
Read Moreവേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreപ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്കായി ഒരുമിക്കാം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിചാരം. പരിസ്ഥിതിക്കും മാനവരാശിയ്ക്കും തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനുവേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനും അങ്ങനെ ഈ ഭൂമിയെ ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമുള്ള കൂട്ടായപ്രവർത്തനത്തിലേക്കാണ് ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്. മണ്ണിൽ അഴുകാത്തതും സംസ്കരിക്കപ്പെടാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയുടെ ഹരിതാഭയ്ക്കും ആവാസവ്യവസ്ഥയുടെ സുസ്ഥിതിക്കും കാലാവസ്ഥയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾ നിസാരങ്ങളല്ല. മനുഷ്യജീവിതത്തിന്റെ അടിമുടി വായുവിലും ജലത്തിലും ഭക്ഷണത്തിലും പാർപ്പിടത്തിലും നിത്യോപയോഗസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്തുക എന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാർഗം തന്നെയാണ്. ബ്രഹ്മപുരത്തിലെയും ഗോഡൗണിലെയും പുക കെടാതെ എരിയുന്ന കേരളപശ്ചാത്തലത്തിൽ അതീവപ്രസക്തമാണ് ഈ ഭൗമദിന വിചാരം. എന്തുകൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ ഉത്പാദനത്തിലെ എളുപ്പവും ഭാരക്കുറവും താഴ്ന്ന…
Read More