ദൈവമേ കൈതൊഴാം…! എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി പ്രാർഥിക്കുന്ന വിദ്യാർഥിനി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം – ടി.സി.ഷിജുമോൻ
Read MoreCategory: All News
ലോക ദോശ ദിനം; അറിയാം മികച്ച 5 തരം ദക്ഷിണേന്ത്യൻ ദോശ ഫില്ലിംഗുകൾ
ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണ് ദോശ. ഇന്ന് ലോക ദോശ ദിനമാണ്. ഈ വർഷത്തെ ലോക ദോശ ദിനത്തിൽ പരിചയപ്പെടാം ചില വെറൈറ്റി ദോശകൾ. വ്യത്യസ്തമായ ഈ അഞ്ച് ദോശ ഫില്ലിംഗുകളിൽ മുഴുകി ദക്ഷിണേന്ത്യൻ പാചകരീതിയുടെ വൈവിധ്യവും സർഗ്ഗാത്മകതയും അറിയാം. മസാല ദോശയുടെ ക്ലാസിക് രുചികളോ ചോക്കലേറ്റ് ദോശയുടെ നൂതനമായ മധുരമോ ആകട്ടെ, ഓരോരുത്തർക്കും അനുയോജ്യമായ ദോശ ഫില്ലിംഗുണ്ട്. അവയിൽ ചിലതൊക്കെ പരിചപ്പെടാം മസാല ദോശ മസാല ദോശ ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങളുടെ മുന്നിൽ തന്നെയുണ്ട്. രുചി നിറച്ച മസാല തന്നെയാണ് മസാല ദോശയുടെ പ്രത്യേകത. ഉരുളക്കിഴങ്ങ്, ഉള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഫില്ലിംഗ് മസാല ദോശയുടെ രുചി കൂട്ടുന്നു. പനീർ ദോശ ഒരു ക്രീമിയുടെ ട്വിസ്റ്റ് ആഗ്രഹിക്കുന്നവർക്ക്, പനീർ ദോശ മികച്ച ചോയിസാണ്. പനീർ ചീസിൻ്റെ മൃദുവായ ക്യൂബുകൾ ദോശയ്ക്കുള്ളിൽ വയ്ക്കുന്നു, ഇത് സമൃദ്ധവും സംതൃപ്തവുമായ രുചി…
Read Moreപൊള്ളുന്ന വെയിലല്ലേ…
എം.ജി. കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥി പൊള്ളുന്ന വെയിലിൽ തലയിൽ ഷാളിട്ട് അമ്മയോടൊപ്പം വേദിയിലേക്ക്. -അനൂപ് ടോം.
Read More‘ഐ ജസ്റ്റ് ക്വിറ്റ് മൈ ജോബ്’: ജോലി ഉപേക്ഷിച്ചതിന് ശേഷം മഴയിൽ നൃത്തം ചെയ്ത് ഉല്ലസിച്ച് ഇൻഫ്ലുവൻസർ; വൈറലായി വീഡിയോ
സന്തോഷം വരുമ്പോൾ മഴയത്ത് നൃത്തം ചെയ്യുന്നവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഫ്രഞ്ച് ഇൻഫ്ലുവൻസർ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് എന്തെന്നാൽ തന്റെ ജോലി ഉപേക്ഷിച്ചതിന് ശേഷം എല്ലാ ആശങ്കകളും മറന്നാണ് ഇയാൾ നൃത്തം ചെയ്യുന്നത്. ഫാബ്രിസിയോ വില്ലാരി മൊറോണി തൻ്റെ രാജി അയച്ച ഉടൻ മഴയത്ത് സന്തോഷത്തോടെ ചാടുന്നത് വീഡിയോയിൽ കാണിക്കുന്നു. അദ്ദേഹം തൻ്റെ അനുയായികൾക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പും എഴുതി, അതിൽ തൻ്റെ ഡെസ്ക് ജോലിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിക്കുകയാണ്. “എല്ലായിടത്തും ഒരേസമയം ഹാജരാകാനും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തുല്യമായി കാണിക്കാനുമുള്ള എൻ്റെ കഴിവിനെ ഞാൻ അമിതമായി വിലയിരുത്തി,” അദ്ദേഹം എഴുതി. തൻ്റെ അഭിനിവേശവും ജോലിയും നിയന്ത്രിക്കാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, ജോലി …
Read Moreഅരുണിന്റെ ഗുരു യുട്യൂബ്; നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കലോത്സവ വേദിയിൽ എത്തിക്കുന്നു
കോട്ടയം: യൂട്യൂബാണ് അരുണിന്റെ ഗുരു. എംജി കലോത്സവത്തിൽ അരുൺ മൂന്നാം തവണയാണ് കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡും നേടി. നൃത്തത്തോടുള്ള അടങ്ങാത്ത ആവേശമാണ് അരുണിനെ കലോത്സവ വേദിയിൽ എത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും സമയക്കുറവുമാണ് അരുണിനെ യൂട്യൂബ് നോക്കി കുച്ചിപ്പുടി പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. അരങ്ങില്‍ നിറഞ്ഞാടുമ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത ദിനരാത്രങ്ങളുടെ കഥ പറയാനുണ്ട് അരുണിന്. രണ്ടര വയസില്‍ ബ്ലഡ് കാന്‍സര്‍ പിടിപ്പെടുമ്പോള്‍ എന്താകുമായിരുന്നെന്ന് അച്ഛനായ രാജനും അമ്മയായ അനിതയ്ക്കും അറിയില്ലായിരുന്നു. അവിടുന്നു ആറു വയസുവരെയുള്ള നെട്ടോട്ടം. വെല്ലുവിളിയിലൂടെയുള്ള ജീവിതമായിരുന്നു അരുണിന്റേത്. കൊല്ലം ആഴിക്കല്‍ സ്വദേശിയായ അരുണ്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി അപ്ലൈയ്ഡ് സയന്‍സിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
Read Moreവേദനയോട് “ഗുഡ്ബൈ’ നൃത്തവേദിയിൽ ദേവിക എത്തി
കോട്ടയം: രോഗത്തോട് ബൈ പറഞ്ഞ് ദേവിക കലോത്സവവേദിയില്‍ എത്തി. വിറ്റാമിന്‍ ഡിയുടെ അഭാവം ദേവികയെ തളര്‍ത്തിയെങ്കിലും കലയോടുള്ള മോഹം ദേവിക കൈവിട്ടില്ല. വേദനകള്‍ കടിച്ചമര്‍ത്തി ഒരോ വേദികളിലെത്തുമ്പോഴും വീണുപോകരുതെന്നു മാത്രമാണ് നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം വര്‍ഷ ബിഎസ്സി മൈക്രോ ബയോളജി വിദ്യാര്ഥിനിദേവിക രാമചന്ദ്രന്റെ പ്രാര്‍ഥന. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണു വിറ്റമിന്‍ ഡിയുടെ അഭാവവും നട്ടെല്ലിനു ചെറിയൊരു വളവും ഉണ്ടെന്ന് തിരിച്ചറിയുന്നത്. അടുത്ത വര്‍ഷം ജില്ലാ കലോത്സവത്തിനിടെ വേദിയില്‍ തളര്‍ന്നു വീണതോടെ കലാജീവിതം പ്രതിസന്ധിയായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളംനീണ്ട വിശ്രമം. എന്നാല്‍ ആഗ്രഹങ്ങള്‍ മാത്രം തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന എംജി കലോത്സവത്തിലൂടെ വീണ്ടും കലോത്സവവേദികളിലേക്ക്. പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. ഇക്കുറി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ്…
Read Moreഎം.ജി.കലോത്സവം
കോട്ടയത്തു നടക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥകളി മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി മത്സരത്തിനു മുമ്പ് കിരീടം ഉറപ്പിക്കുന്നു.-രാഷ്ട്രദീപിക
Read Moreപാസഞ്ചർ ടിക്കറ്റ് നിരക്കിലെ കുറവ്; പാലക്കാട് ഡിവിഷനിൽ കുറഞ്ഞു, തിരുവനന്തപുരത്ത് കുറഞ്ഞില്ല
കൊല്ലം: പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവിൽ വന്നു. പാലക്കാട് ഡിവിഷനിൽ ഇന്നലെ മുതൽ 10 രൂപ മുതലുള്ള സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾ ലഭിച്ച് തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല. പാലക്കാട് ഡിവിഷനിൽ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിംഗ് മെഷീൻ കൗണ്ടറുകളിലും യുടിഎസ് ആപ്പ് വഴിയും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിക്കു ന്നുണ്ട്.എന്നാൽ, തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷൻ കൗണ്ടറുകളിൽ ഇന്നും പാസഞ്ചറിന്റെ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കിയത്. നിരക്ക് കുറച്ചുള്ള അറിയിപ്പുകളൊന്നും തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഡിവിഷനിലെ കൊമേർസ്യൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം യുടിഎസ് ആപ്പിൽ പത്ത് രൂപയുടെ സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റ് രണ്ട് ദിവസം മുമ്പ്…
Read More14 -ാം വയസ്സിൽ കൂലിവേല, ഇന്ന് 34 കോടിയുടെ ആസ്തി; സ്ത്രീകൾക്ക് മാതൃകയായൊരു വധു
ചൈനയിൽ നിന്നുള്ള ലിസി എന്ന യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാ സ്ത്രീകൾക്കും ഇവൾ മാതൃകയാണെന്നാണ് പലരും ഇന്ന് ലിസിയെ കുറിച്ച് പറയുന്നത്. അത്യാഡംബരമായ ലിസിയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. തനിക്കിന്ന് 34 കോടിയുടെ ആസ്തിയുണ്ട്. തന്റെ കഠിനാധ്വാനത്തിലൂടെ ലഭിച്ചതാണിതൊക്കെ എന്നാണ് അവൾ പറഞ്ഞത്. 14-ാമത്തെ വയസിലാണ് ലിസി ആദ്യമായി ജോലി ചെയ്യുന്നത്. അത് സമീപത്തെ ഒരു ഫാക്ടറിയിലായിരുന്നു. പിന്നീട് ഒരു ബ്യൂട്ടി സലൂൺ തുറന്നു. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും അതിന് ബ്രാഞ്ചുകളുണ്ട്. ഷെൻഷെനിൽ ഒരു ഫ്ലാറ്റ്, ഒരു ഹോളിഡേ വില്ല, ഒരു ഫെരാരി, 9.99 ദശലക്ഷം യുവാൻ (1.4 ദശലക്ഷം യുഎസ് ഡോളർ) പണം എന്നിവയാണ് അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇതെല്ലാമാണ് അവൾക്കുള്ള സ്ത്രീധനം എന്നും എല്ലാം അവൾ തനിച്ച് സമ്പാദിച്ചതാണ് എന്നുമാണ് പറയുന്നത്. ഇതിന്റെ ലിസ്റ്റും…
Read Moreസന്തോഷ് ട്രോഫി; കേരളത്തിനു വീണ്ടും നിരാശ; ഗ്രൂപ്പ് പട്ടികയിൽ മൂന്നാംസ്ഥാനം
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ കേരളം. നിർണായകമായ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ മേഘാലയയോട് 1-1നു സമനില വഴങ്ങി. നാലാം മിനിറ്റിൽ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ കളി സമനിലയിൽ പിരിഞ്ഞു. കളി തുടങ്ങി നാലാം മിനിറ്റിൽത്തന്നെ കേരളം ഗോൾ നേടി. മധ്യത്തിൽനിന്നു റിസ് വാനലി ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് നരേഷ് ഗോൾകീപ്പറെ വീഴ്ത്തി കേരളത്തെ മുൻപിലെത്തിച്ചു. ഇരുഭാഗത്തേക്കും ആക്രമണങ്ങൾ കണ്ട ആദ്യ പകുതി ആ നിലയിൽത്തന്നെ അവസാനിച്ചു. രണ്ടാംപകുതിയിലെ 77-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോൾ വന്നത്. 76-ാം മിനിറ്റിൽ ഷീൻ സ്റ്റീവൻസനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയയ്ക്കനുകൂലമായ പെനാൽറ്റി ലഭിച്ചു. പെനാൽറ്റി അസ്ഹർ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് ഷീൻ സ്റ്റീവൻസണ്‍ വലയിലെത്തിച്ചു. ഇതോടെ 1-1 സമനിലയിലായി. ഗ്രൂപ്പിൽ കേരളത്തിന്റെ…
Read More