ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ കേരളം. നിർണായകമായ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ മേഘാലയയോട് 1-1നു സമനില വഴങ്ങി. നാലാം മിനിറ്റിൽ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ കളി സമനിലയിൽ പിരിഞ്ഞു. കളി തുടങ്ങി നാലാം മിനിറ്റിൽത്തന്നെ കേരളം ഗോൾ നേടി. മധ്യത്തിൽനിന്നു റിസ് വാനലി ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് നരേഷ് ഗോൾകീപ്പറെ വീഴ്ത്തി കേരളത്തെ മുൻപിലെത്തിച്ചു. ഇരുഭാഗത്തേക്കും ആക്രമണങ്ങൾ കണ്ട ആദ്യ പകുതി ആ നിലയിൽത്തന്നെ അവസാനിച്ചു. രണ്ടാംപകുതിയിലെ 77-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോൾ വന്നത്. 76-ാം മിനിറ്റിൽ ഷീൻ സ്റ്റീവൻസനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയയ്ക്കനുകൂലമായ പെനാൽറ്റി ലഭിച്ചു. പെനാൽറ്റി അസ്ഹർ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് ഷീൻ സ്റ്റീവൻസണ്‍ വലയിലെത്തിച്ചു. ഇതോടെ 1-1 സമനിലയിലായി. ഗ്രൂപ്പിൽ കേരളത്തിന്റെ…
Read MoreCategory: All News
‘എന്ത് മൊഞ്ച് ആണ് ഇക്ക!’ സോഷ്യൽ മീഡിയ ചോദിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടും ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് താരം . പുതിയ ഓരോ ലുക്കില്‍ വന്ന് ഞെട്ടിക്കുന്നത് മമ്മൂട്ടിക്ക് പുത്തിരിയല്ല. കഴിഞ്ഞ ദിവസം നടന്ന ‘കാതല്‍ ദി കോര്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ എന്നീ ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിലാണ് നടന് വൈറ്റും വൈറ്റും അണിഞ്ഞ മാസ്സ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കില്‍ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് എത്തുന്നത്. ‘എന്ത് മൊഞ്ച് ആണ് ഇക്ക’, ‘ലുക്ക് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്’, ‘ഇങ്ങേരിത് എന്ത് ഭാവിച്ചാ’, ‘ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യല്‍ മീഡിയ കത്തിക്കുന്നു’, ‘വല്ലാത്ത ജാതി മനുഷ്യന്’, ‘എജ്ജാതി ലുക്ക് ആണ്’, എന്നിങ്ങനെ നീളുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തായാലും പുതിയ ചിത്രങ്ങള്‍ എപ്പോഴത്തെയും പോലെ ആരാധകര്‍…
Read Moreഅമ്മ വിടവാങ്ങിയിട്ട് ആറ് വർഷം; ശ്രീദേവിക്കും ജാൻവിക്കും ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് ഖുഷി
നടി ശ്രീദേവിയുടെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ ഒരു പഴയ ചിത്രം പങ്കിട്ട് മകൾ ഖുഷി കപൂർ. ചിത്രത്തിൽ ഖുഷി ശ്രീദേവിയ്ക്കും സഹോദരി ജാൻവിക്കുമൊപ്പം പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നീല സാരിയിൽ ശ്രീദേവി അതീവ സുന്ദരിയായി കാണപ്പെടുന്നു. മറുവശത്ത്, ജാൻവി കപൂറും ഖുഷി കപൂറും അവരുടെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി പോസ് ചെയ്തിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ പ്രകടനത്തിലൂടെ ശ്രീദേവി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ച ‘മോം’ ആയിരുന്നു അവരുടെ അവസാന ചിത്രം. സോയ അക്തറിൻ്റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലാണ് ഖുഷി അഭിനയിച്ചത്. ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെജി, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തെ പിന്തുടരുകയും പ്രേക്ഷകരെ സാങ്കൽപ്പിക മലയോര പട്ടണമായ റിവർഡെയ്ലിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു മികച്ച സംഗീത…
Read Moreചില അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു, ചെയ്തില്ലെങ്കിൽ തടവും പിഴയും ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി; കേന്ദ്ര സര്‍ക്കാരിനെതിരേ ‘എക്സ്’
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ ഗ്ലോബല്‍ അഫയേര്‍സ് ടീം പങ്കിട്ട പോസ്റ്റിലാണ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക ഉത്തരവ് ലഭിച്ചതായി പറയുന്നത്. അക്കൗണ്ടുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും പോസ്റ്റിൽ പറഞ്ഞു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടേയും കർഷക സംഘടന നേതാക്കളുടേയും അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് എക്സ് വ്യക്തമാക്കി. അക്കൗണ്ടുകൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും, സർക്കാർ നടപടിയോട് വിയോജിക്കുന്നതായും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍…
Read Moreജാതിയുടെയും മതത്തിന്റേയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല; കേരള പദയാത്ര പോസ്റ്ററിനെതിരേ കെ. മുരളീധരൻ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി. ജാതിയുടെയും മതത്തിന്റേയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയായ നടപടിയല്ല. എസ്സി-എസ്ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് കേരള പദയാത്രയുടെപോസ്റ്ററെന്ന് മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന പ്രമുഖ ഹോട്ടലിൽ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ബിജെപി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പങ്കുവച്ചു. നിരവധി ആളുകൾ പോസ്റ്ററിനെതിരേ വിമർശനവുമായി രംഗത്തെത്തി.
Read Moreകോട്ടയംകാർ പൊളിയല്ലേ, ക്ഷീണമകറ്റി യാത്ര തുടരാം…
ക്ഷീണമകറ്റി യാത്ര തുടരാം… താപനില ഉയരുമ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ. കടുത്ത വെയിലും ചൂടുമേറ്റ് അവശരായി എത്തുന്ന യാത്രക്കാർക്ക് കൈയും കാലും മുഖവും കഴുകി ക്ഷീണമകറ്റുന്നതിനായി കോട്ടയം വട്ടമൂട് പാലത്തിൽ മീനച്ചിലാറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ കപ്പിയും കയറും തൊട്ടിയും സജ്ജമാക്കിയപ്പോൾ. –അനൂപ് ടോം
Read Moreഇത് പണം കായ്ക്കുന്ന മരമല്ലേ? നാണയങ്ങൾ മരത്തിൽ നിന്ന് കുത്തിയെടുക്കുന്ന വീഡിയോ വൈറൽ
ഒരു മരത്തിൽ നിന്ന് എന്തൊക്കെ ലഭിക്കും? പൂവ്, കായ്, ഫലങ്ങൾ എന്നിവ മരത്തിൽ നിന്നും കിട്ടുന്നവയാണ്. ഇവയ്ക്ക് പുറമെ പണം ലഭിച്ചാലോ. നിന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? ഈ പ്രയോഗം പല സന്ദർഭങ്ങളിലും നമ്മൾ കേട്ടിട്ടുള്ളതാണ്. ധൂർത്തടിച്ച് പണം ചെലവാക്കുമ്പോൾ ഒരിക്കൽ എങ്കിലും ഇത് കേൾക്കാത്തവർ കുറവായിരിക്കും. അങ്ങനെയൊരു മരമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ രാജ്ഗിരിയിൽ ഒരു മരം നിറയെ നാണയങ്ങൾ ഇരിക്കുന്ന വീഡിയോയാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളിൽ മരത്തിൽ നാണയങ്ങൾ തറച്ചിരിക്കുന്നത് വ്യക്തമാണ്. ഇത് ആളുകൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നതും ചെയ്യുന്നുണ്ട്.അതേസമയം, മരം നിൽക്കുന്നത് പണ്ട് പുണ്യസ്ഥലമായി കണ്ടയിടത്താണെന്നും, അന്ന് മരത്തിൽ നാണയങ്ങൾ എറിഞ്ഞ് ആളുകൾ പ്രാർഥിച്ചിരുന്നെന്നും ഈ നാണയങ്ങളാണ് കാലക്രമേണ മരത്തിൽ മൂടപ്പെട്ടതെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. വീഡിയോ കാണാൻ…
Read Moreതോക്കും തിരകളും നഷ്ടപ്പെട്ട സംഭവം: കമാൻഡന്റ് ഉൾപ്പെടെ പത്തു പേർക്കെതിരേ അന്വേഷണം നടത്താൻ ഉത്തരവ്
തിരുവനന്തപുരം: മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസിലെ സായുധ വിഭാഗത്തിൽനിന്നു തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ പത്ത് പേർക്കെതിരേ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കമാൻഡന്റ് ഉൾപ്പെടെ പത്ത് പേർക്കെതിരേ കർശന നടപടി വേണമെന്നാണ് ഡിജിപി റിപ്പോർട്ട് ചെയ്തത്. പോലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തോക്കും തിരകളും യാത്രയ്ക്കിടെ പുറത്തേക്കെറിഞ്ഞെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതേക്കുറി്ച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കർശന നടപടി വേണമെന്നും കാട്ടിയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.
Read Moreദീർഘായുസിന് ‘റെഡ് വൈൻ’ ബെസ്റ്റാ…116 ൽ എത്തിയ എഡി മുത്തശിയുടെ ആയോഗ്യ രഹസ്യം ഇതോ!
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116-ാം പിറന്നാളാഘോഷം കാലിഫോർണിയയിലെ വില്ലിറ്റ്സ് നഗരത്തിനു മറക്കാനാവാത്ത അനുഭവമായി. കനത്ത ശീതക്കാറ്റിനെ വകവയ്ക്കാതെ നഗരനിവാസികളൊന്നാകെ ആഘോഷത്തിന് ഒത്തുകൂടി. നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. കലാകാരന്മാരുടെ സംഗീതവിരുന്നും ഒരുക്കി. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിക്കും അർഹയാണ് എഡി. വിവാഹിതയായ എഡിക്ക് ഒരു മകളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെയും ഡിമെൻഷ്യയുടെയും വേദനകൾ അഭിമുഖീകരിക്കുമ്പോഴും എഡി സന്തോഷവതിയാണ്. 104-ാം വയസിൽ നൃത്തം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക പത്രത്തിലൂടെ അവർ ഒരു നൃത്ത പങ്കാളിയെ തേടിയിരുന്നു. ദീർഘായുസിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ സ്വാഭാവികനർമത്തിൽ “റെഡ് വൈൻ’ എന്നാണു മുത്തശി പറഞ്ഞത്.…
Read Moreഇത് കുറച്ച് ഓവറായി: വരന് സമ്മാനമായി കാമസൂത്ര സോഫ നൽകി കൂട്ടുകാർ; വിചിത്ര സമ്മാനം കണ്ട് കണ്ണ് തള്ളി വധുവും കൂട്ടരും
വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ വിവാഹത്തിന് വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുന്നതും അവരെ പ്രാങ്ക് ചെയ്യുന്നതും ഒക്കെ ഇന്ന് പതിവാണ്. സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകൾ നമ്മൾ കാണാറുമുണ്ട്. എന്നാൽ ചിലതൊക്കെ കാണുമ്പോൾ ഇത് അല്പം കടന്നുപോയില്ലേന്ന് നമുക്ക് തോന്നാറുണ്ട്. അതിനെയൊക്കെ കടത്തിവെട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. യുവാവിന്റെ സുഹൃത്തുക്കൾ സമ്മാനിച്ച വിവാഹസമ്മാനം കണ്ട് ആകെ അന്ധാളിച്ചുപോയി വരനും വധുവും വീട്ടുകാരുമൊക്കെ. നമ്മുടെ നാട്ടിൽ വീട്ടുകാർ തമ്മിലോ, അല്ലെങ്കിൽ പബ്ലിക്കായോ ആരും സെക്സിനെ കുറിച്ച് സംസാരിക്കാറില്ല. സെക്സ് എജ്യുക്കേഷൻ പോലും പല സ്ഥലങ്ങളിലും നടക്കുന്നില്ല. അതിനിടയിലാണ് ഈ വരന്റെ സുഹൃത്തുക്കൾ വരന് ഇതുപോലെ ഒരു ഗിഫ്റ്റ് സമ്മാനിച്ചത്. വാത്സ്യായന മഹർഷി രചിച്ച ഒരു പുസ്തകമാണ് ‘കാമസൂത്രം’. ശാരീരിക ബന്ധത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് പോലും ആരും അത്രയധികം ചർച്ച ചെയ്യാറില്ല. പുസ്തകത്തിന്റെ ഉള്ളടക്കം…
Read More