തൊഴിൽ കൂടാത്തതിനു പഴി റിസർവ് ബാങ്കിന്!

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും ത​മ്മി​ൽ ഇ​ണ​ങ്ങി​പ്പോ​കാ​ൻ പ്ര​യാ​സ​മാ​ണ്. അ​താ​ണ് അ​നു​ഭ​വം. മി​ത​ഭാ​ഷി​യാ​യ ഡോ. ​ഉ​ർ​ജി​ത് പ​ട്ടേ​ൽ ഉ​ട​ക്കി​നു മു​തി​രി​ല്ലെ​ന്നാ​ണു ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ക​രു​തി​യ​ത്. പ​ക്ഷേ, ഇ​പ്പോ​ൾ പ​ട്ടേ​ലും പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. എ​ന്നു​മാ​ത്ര​മ​ല്ല; പ​ട്ടേ​ലി​ന്‍റെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​ച്ച് പ​ണ​ന​യം ത​യാ​റാ​ക്കാ​ൻ പ​ണ​ന​യ​ക​മ്മി​റ്റി (എം​പി​സി) ഉ​ണ്ടാ​ക്കി, അ​തി​ലേ​ക്കു നി​യ​മി​ച്ച അം​ഗ​ങ്ങ​ളും നി​ല​പാ​ടു മാ​റ്റി.പ​ലി​ശ കു​റ​യ്ക്ക​ണ​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് ര​ഹ​സ്യ​മാ​യും പ​ര​സ്യ​മാ​യും പ​റ​ഞ്ഞു. എം​പി​സി അം​ഗ​ങ്ങ​ളെ ച​ർ​ച്ച​യ്ക്കും വി​ളി​ച്ചു. കാ​ര്യം അ​റി​യാ​മാ​യി​രു​ന്ന​തു​കൊ​ണ്ട് അ​വ​രാ​രും പോ​യി​ല്ല. ഒ​ടു​വി​ൽ പ​ലി​ശ കു​റ​ച്ചി​ല്ല. പ​രി​ഭ​വം ഗ​വ​ൺമെന്‍റി​നു വ​ലി​യ സ​ങ്ക​ടം, പ​രി​ഭ​വം. മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്‌​ടാ​വി​നെ​ക്കൊ​ണ്ട് അ​തു പ​റ​യി​ക്കു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ലാ​ണു റീ​പോ​നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​ക്കി​യ​ത്. ഇ​പ്പോ​ഴും അ​തു​തു​ട​രു​ന്നു. വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞ​ല്ലോ, അ​തി​നാ​ൽ നി​ര​ക്ക് കു​റ​യ്ക്ക​രു​തോ എ​ന്നാ​ണു ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ചോ​ദ്യം. കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റം, ന​ല്ല മ​ൺ​സൂ​ൺ സാ​ധ്യ​ത, പെ​ട്രോ​ളി​യം വി​ല കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ലി​ശ…

Read More

സൈബർ സുരക്ഷയ്ക്കായി ബി ഇന്‍റർനെറ്റ് ഓസം

മൗണ്ടൻവ്യൂ (കലിഫോർണിയ): ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷാ മാ​സം ആ​ച​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി കം​പ്യൂ​ട്ട​ർ ഗെ​യി​മും പാ​ഠ്യ​പ​ദ്ധ​തി​യും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​ൻ സു​ര​ക്ഷ​യെ​യും ഭ​ദ്ര​ത​യെ​യും കു​റി​ച്ചാ​ണി​വ. ഡി​ജി​റ്റ​ൽ ലോ​ക​ത്തെ​ക്കു​റി​ച്ച് സാ​മാ​ന്യ അ​റി​വു പ​ക​രാ​നാ​യി ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് “ബി ​ഇ​ന്‍റ​ർ​നെ​റ്റ് ഓ​സം’. ഇ​ന്‍റ​ർ​ലാ​ൻ​ഡ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഗെ​യിം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് മൂ​ന്നു മു​ത​ൽ അ​ഞ്ചാം ഗ്രേ​ഡ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ്. ഒ​ഴു​കു​ന്ന നാ​ല് ദ്വീ​പു​ക​ളി​ലേ​ക്കു ഗെ​യിം കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു. ഓ​രോ ദ്വീ​പി​ലും ഓ​ണ്‍ലൈ​ൻ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മു​ണ്ടാ​കും. അ​വ​യ്ക്കു​ത്ത​രം ന​ൽ​കു​ന്ന​തു​ലൂ​ടെ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ പ​റ​യു​ന്നു.

Read More

റീ​പോ നി​ര​ക്ക് മാ​റ്റ​മി​ല്ല; എ​സ്എ​ൽ​ആ​ർ കു​റ​ച്ചു

മും​ബൈ: പ​ലി​ശ​നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​ക്കു​ക​ൾ മാ​റ്റാ​തെ റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം. എ​ന്നാ​ൽ, ഭ​വ​ന​വാ​യ്പ​ക​ൾ​ക്കു ചെ​റി​യ ആ​ഹ്വാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഭ​വ​ന​വാ​യ്പ​ക​ളു​ടെ അ​പാ​യ​സാ​ധ്യ​ത​ാത്തോ​ത് താ​ഴ്ത്തി നി​ശ്ച​യി​ക്കു​ക​യും അ​തി​നു​ വേ​ണ്ട വ​ക​യി​രു​ത്ത​ൽ കു​റ​യ്ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ ബാ​ങ്കു​ക​ൾ നി​ക്ഷേ​പി​ക്കേ​ണ്ട തു​ക അ​ര ​ശ​ത​മാ​നം കു​റ​ച്ച് 20 ശ​ത​മാ​ന​മാ​ക്കി. സ്റ്റാ​റ്റ്യൂ​ട്ടറി ലി​ക്വി​ഡി​റ്റി റേ​ഷ്യോ (എ​സ്എ​ൽ​ആ​ർ) എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. ബാ​ങ്കി​ലെ മൊ​ത്തം നി​ക്ഷേ​പ​ങ്ങ​ളു​ടെ 20.5 ശ​ത​മാ​ന​മാ​ണ് ഇ​തു​വ​രെ ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക​ട​പ്പ​ത്ര​ങ്ങ​ളി​ൽനി​ന്നു ബാ​ങ്കു​ക​ൾ​ക്കു പ​ലി​ശ ല​ഭി​ക്കും. ബാ​ങ്കു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽധ​ന അ​നു​പാ​തം (സി​ആ​ർ​ആ​ർ) നാ​ലു ശ​ത​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രും. ബാ​ങ്കു​ക​ൾ​ക്കു റി​സ​ർ​വ് ബാ​ങ്കി​ൽനി​ന്നു ല​ഭി​ക്കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​യ റീ​പോ നി​ര​ക്ക് 6.25 ശ​ത​മാ​നമാ​യി തു​ട​രും. ബാ​ങ്കു​ക​ൾ മി​ച്ചം പ​ണം റി​സ​ർ​വ് ബാ​ങ്കി​ൽ ന​ൽ​കി​യാ​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ (റി​വേ​ഴ്സ് റീ​പോ) ആ​റു​ ശ​ത​മാ​ന​ത്തി​ൽ തു​ട​രും. ബാ​ങ്ക് റേ​റ്റും മാ​റ്റി​യി​ല്ല.…

Read More

റിസർവ് ബാങ്ക് ഇന്ന് പണനയം പരസ്യപ്പെടുത്തും: മാറ്റത്തിനു സാധ്യത

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഇ​ന്നു പ​ണ​ന​യ അ​വ​ലോ​ക​നം പ​ര​സ്യ​പ്പെ​ടു​ത്തും. പ​ലി​ശ​നി​ര​ക്ക് മാ​റാ​വു​ന്ന​വി​ധം റീ​പോ നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്താ​നി​ട​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.ഇ​പ്പോ​ൾ റീ​പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​വും റി​വേ​ഴ്സ് റീ​പോ ആ​റു​ശ​ത​മാ​ന​വു​മാ​ണ്. ബാ​ങ്കു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റീ​പോ നി​ര​ക്ക്.ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ​പ​ണ അ​നു​പാ​തം (സി​ആ​ർ​ആ​ർ) നാ​ലു​ ശ​ത​മാ​ന​വും സ്റ്റാ​ച്യൂ​ട്ട​റി ലി​ക്വി​ഡി​റ്റി റേ​ഷ്യോ (എ​സ്എ​ൽ​ആ​ർ) 20.5 ശ​ത​മാ​ന​വു​മാ​ണ്. ഈ ​നി​ര​ക്കു​ക​ളി​ലും മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ കാ​ൽ​ശ​ത​മാ​നം ഉ​യ​ർ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഇ​ന്ത്യ പ​ലി​ശ താ​ഴ്ത്തു​ക​യും അ​മേ​രി​ക്ക പ​ലി​ശ കൂ​ട്ടു​ക​യും ചെ​യ്താ​ൽ വി​ദേ​ശി​ക​ൾ പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, പ​ലി​ശ​നി​ര​ക്ക് താ​ഴ്ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​നു​ള്ള​ത്. രാ​ജ്യ​ത്ത് മൂ​ല​ധ​ന നി​ക്ഷേ​പ നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണി​രി​ക്കു​ക​യാ​ണ്. പ​ലി​ശ കു​റ​ഞ്ഞാ​ൽ നി​ക്ഷേ​പ​ത്തോ​ത് കൂ​ടു​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്നു

Read More

പുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ

ടെൽ അവിവ്(ഇസ്രയേൽ): ആ​ഗോ​ള​ത​ല​ത്തി​ൽ വാ​നാ​ക്രൈ മാ​ൽ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​പോ​ലെ പു​തി​യ മാ​ൽ​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ ക​മ്പ​നി ചെ​ക്ക് പോ​യി​ന്‍റ് മു​ന്ന​റി​യി​പ്പു ന​ല്കി. ഫ​യ​ർ​ബോ​ൾ മാ​ൽ​വേ​റാ​ണ് സൈ​ബ​ർ ലോ​ക​ത്ത് അ​പ​ക​ടം വി​ത​ച്ച് പു​തു​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്രൗ​സ​റു​ക​ളെ ഹൈ​ജാ​ക്ക് ചെ​യ്ത് ഡി​ഫോ​ൾ​ട്ടാ​യു​ള്ള സെ​ർ​ച്ച് എ​ൻ​ജി​നെ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബെ​യ്ജിം​ഗ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​യാ​യ റാ​ഫോ​ടെ​ക്കി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ് ഫ​യ​ർബോ​ൾ റാ​ൻ​സം​വേ​ർ സെ​ർ​ച്ച് എ​ൻ​ജി​നെ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. ആ​ക്ര​മ​ിക്കപ്പെട്ട മെ​ഷീ​നു​ക​ളെ വി​ദൂ​ര​ത​യി​ൽ​നി​ന്ന് നി​യ​ന്ത്രി​ക്കാ​നും മാ​ൽ​വേ​റു​ക​ളു​ള്ള പു​തി​യ ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ഫ‍‍യ​ർബോ​ൾ മാ​ൽ​വേ​റി​നു സാ​ധി​ക്കു​മെ​ന്നും ചെ​ക്ക് പോ​യി​ന്‍റ് പ​റ​യു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 25 കോ​ടി കം​പ്യൂ​ട്ട​റു​ക​ളി​ൽ ഈ ​മാ​ൽ​വേ​ർ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ക്ക് പോ​യി​ന്‍റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ കംപ്യൂട്ടറുകളിൽ അ​ഞ്ചി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ൽ ഈ ​മാ​ൽ​വേ​ർ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ 55 ല​ക്ഷം പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​റു​ക​ളി​ൽ ഫ​യ​ർബോ​ൾ…

Read More

കാലവർഷത്തിന്‍റെ പിൻബലത്തിൽ കുതിപ്പു തുടർന്ന് ഓഹരി സൂചികകൾ

 ഓഹരി അവലോകനം / സോണിയ ഭാനു ഓ​ഹ​രി സൂ​ചി​ക​ക​ൾ നാ​ലാം വാ​ര​വും റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വ് സെ​ൻ​സെ​ക്സി​ന്‍റെ​യും നി​ഫ്റ്റി​യു​ടെ​യും മു​ന്നേ​റ്റ​ത്തി​നു കു​ട പി​ടി​ച്ചു.വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ മ​നോ​ഭാ​വം വി​പ​ണി​യു​ടെ അ​ടി​യൊഴു​ക്ക് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. സെ​ൻ​സെ​ക്സ് 245 പോ​യി​ന്‍റും നി​ഫ്റ്റി 58 പോ​യി​ന്‍റും ഉ​യ​ർ​ന്നു. നാ​ലാ​ഴ്ച​ക​ളി​ൽ ബി​എ​സ്ഇ സൂ​ചി​ക 1,414 പോ​യി​ന്‍റ് വാ​രി​ക്കൂട്ടി​യ​പ്പോ​ൾ നി​ഫ്റ്റി ഈ ​കാ​ല​യ​ള​വി​ൽ 310 പോ​യി​ന്‍റ് ക​യ​റി. സെ​ൻ​സെ​ക്സ് ഈ ​കാ​ല​യ​ള​വി​ൽ 4.74 ശ​ത​മാ​ന​വും നി​ഫ്റ്റി 3.97 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. എ​ഫ്എം​സി​ജി, ഹെ​ൽ​ത്ത്കെ​യ​ർ, ഓ​ട്ടോ​മൊ​ബൈ​ൽ, ക​ണ്‍സ്യൂമ​ർ ഗു​ഡ്സ്, ബാ​ങ്കിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ നി​ക്ഷേ​പ​താ​ത്പ​ര്യം സൂ​ചി​ക​യു​ടെ കു​തി​പ്പി​നു വേ​ഗ​ം പ​ക​ർ​ന്നു. അ​തേ​സ​മ​യം ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ്റ്റീ​ൽ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, റി​യാ​ലി​റ്റി, ടെ​ക്നോ​ള​ജി, പ​വ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ലാ​ഭ​മെ​ടു​പ്പു ന​ട​ത്തി. മു​ൻ​നി​ര​യി​ലെ 30 ഓ​ഹ​രി​ക​ളി​ൽ 18 എ​ണ്ണ​ത്തി​ന്‍റെ നി​ര​ക്ക് ക​യ​റി​യ​പ്പോ​ൾ 12 ഓ​ഹ​രി​ക​ൾ​ക്ക് ത​ള​ർ​ച്ച നേ​രി​ട്ടു. മു​ൻ​നി​ര​യി​ലെ…

Read More

ഇപിഎഫ്: മൊബൈൽ ആപ് ഉടൻ വരുമെന്നു കമ്മീഷണർ

കോ​​ട്ട​​യം: ഇ​​പി​​എ​​ഫ് സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ധാ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​മെ​ന്നു കേ​​ന്ദ്ര പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ക​​മ്മീ​ഷ​​ണ​​ർ വി.​​പി. ജോ​​യി. ഇ​​തോ​​ടെ ഇ​​പി​​എ​​ഫ് പ​​ണ​​മ​​ട​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള സേ​​വ​​നം ഓ​​ഫീ​​സി​​ൽ പോ​​കാ​​തെ​ത​​ന്നെ ല​​ഭ്യ​​മാ​​കും. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന മൊ​​ബൈ​​ൽ ആ​​പ് ഉ​​ട​​ൻ ന​​ട​​പ്പി​​ലാ​​ക്കും. ബാ​ങ്ക് വാ​യ്പ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന രീ​​തി പൂ​​ർ​​ണ​​മാ​​യും ഓ​​ഴി​​വാ​​ക്കും. തൊ​​ഴി​​ലാ​​ളി സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന ഒ​​റ്റ ഫോ​​മി​​ൽ​ത​​ന്നെ എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും ന​​ട​​പ്പാ​​ക്കി. ഭ​​വ​​ന​​നി​​ർ​​മാ​​ണ ഫ​​ണ്ട് വി​​ത​​ര​​ണ​​ത്തി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സൊ​​സൈ​​റ്റി രൂ​​പീ​​ക​​രി​​ച്ച് പി​​എം​​എ​​വൈ ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കി കു​​റ​​ഞ്ഞ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ ബാ​​ങ്കു​​വാ​​യ്പ ല​​ഭ്യ​​മാ​​ക്കും. ഇ​​തി​​നാ​​യി ഹ​​ഡ്കോ​​യു​​മാ​​യി ധാ​​ര​​ണ​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. സാ​​ധാ​​ര​​ണ​​ക്കാ​​രും ഇ​​ട​​ത്ത​​ര​​ക്കാ​​രു​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ടാ​​ണു ഭ​​വ​​ന​​നി​​ർ​​മാ​​ണ ഫ​​ണ്ട് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​എ​​സ്ഐ പ​​ദ്ധ​​തി​​യു​​മാ​​യി ചേ​​ർ​​ന്നു പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കു മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് സ്കീം ​​ന​​ട​​പ്പാ​​ക്കും. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളും സം​​യു​​ക്ത വി​​ഹി​​തം അ​​ട​​ച്ചാ​​ണു പ​​ദ്ധ​​തി. മ​​ര​​ണ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കു​​റ​​ഞ്ഞ​​ത് ര​​ണ്ട​​ര ല​​ക്ഷ​​മാ​​ക്കും. രാ​​ജ്യ​​ത്തെ സം​​ഘ​​ടി​​ത…

Read More

എ​​സ്ബി​​ഐ പുതുക്കിയ സർവീസ് ചാർജുകൾ പ്രാബല്യത്തിൽ

ന്യൂ​ഡ​ൽ​ഹി: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കാ​​യ എ​​സ്ബി​​ഐ​​യു​​ടെ എ​​ടി​​എം സേ​​വ​​ന​​ത്തി​​ന്‍റെ​​യും, മൊ​​ബൈ​​ൽ പേ​​മെ​​ന്‍റ് ആ​​പ്പാ​​യ എ​​സ്ബി​​ഐ മൊ​​ബൈ​​ൽ ബ​​ഡി​​യു​​ടെ​​യും സ​​ർ​​വീ​​സ് ചാ​​ർ​​ജു​​ക​​ൾ പു​​തു​​ക്കി. പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ ഇ​​ന്ന​​ലെ മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. ഐ​എം​പി​എ​സ് ഉ​പ​യോ​ഗി​ച്ച് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ഒ​രു ല​ക്ഷം രൂ​പ വ​രെ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് അ​ഞ്ചു രൂ​പ​യും സ​ർ​വീ​സ് ടാ​ക്സും, ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ​ 15 രൂ​പ​യും ടാ​ക്സും, ര​ണ്ടു ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ 25 രൂ​പ​യും ടാ​ക്സു​ം. കേ​ടു​വ​ന്ന​തോ, പ​ഴ​യ​തോ ആ​യ നോ​ട്ട് മാ​റി​യെ​ടു​ക്കാ​ൻ 20 നോ​ട്ടോ, മൂ​ല്യം 5000 രൂ​പ​യി​ൽ കു​റ​വോ ആ​ണെ​ങ്കി​ൽ ചാ​ർ​ജ് ഇല്ല. 20 എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലും മൂ​ല്യം 5000 രൂപയിൽ അ​ധി​ക​വു​മാ​യാ​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട് രൂ​പ​യും നി​കു​തി​യും. 5000 രൂ​പ​യി​ൽ അ​ധി​ക​മാ​യാ​ൽ ഒ​രു നോ​ട്ടി​നു ര​ണ്ടു രൂ​പ…

Read More

ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യ്ക്ക് ആ​ഘാ​ത​മാ​യി

ഒ​ടു​വി​ൽ അ​തു സ്ഥി​രീ​ക​രി​ച്ചു. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യ്ക്ക് ആ​ഘാ​ത​മാ​യി. 2016-17 ലെ ​സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച (ജി​ഡി​പി) ത​ലേ​വ​ർ​ഷ​ത്തെ എ​ട്ടു ശ​താ​മ​ന​ത്തി​ൽ​നി​ന്ന് 7.1 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​ണ് ജി​ഡി​പി വ​ള​ർ​ച്ച​യു​ടെ തോ​ത് കു​റ​ഞ്ഞ​ത്. പു​തി​യ മൊ​ത്ത​വി​ല​സൂ​ചി​ക, വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ഡി​പി ക​ണ​ക്കും പു​തി​യ അ​ടി​സ്ഥാ​ന​വ​ർ​ഷ​ത്തേ​ക്കു മാ​റ്റി. 2011-12 ആ​ണ് പു​തി​യ അ​ടി​സ്ഥാ​ന​വ​ർ​ഷം. ക​ണ​ക്ക് പു​തു​ക്കി ഇ​ത​നു​സ​രി​ച്ച് 2012-13 മു​ത​ലു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ വ​ള​ർ​ച്ചാ​നി​ര​ക്ക് പു​തു​ക്കി നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. നാ​ലാം ത്രൈ​മാ​സം ച​തി​ച്ചു പ​ഴ​യ ക​ണ​ക്ക​നു​സ​രി​ച്ച് 2016-17ലെ ​വ​ള​ർ​ച്ച 7.1 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ് ഫെ​ബ്രു​വ​രി​യി​ൽ സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ചും 7.1 ശ​ത​മാ​നം മാ​ത്രം. മു​ൻ​വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​ത്തോ​ത് ക​യ​റി​യ തോ​തി​ലാ​ണെ​ങ്കി​ൽ 8.2 ശ​ത​മാ​ന​മെ​ങ്കി​ലും വ​ള​രേ​ണ്ട​താ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല. കാ​ര​ണം ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ മാ​ത്രം. വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ വ​ള​ർ​ച്ച താ​ഴോ​ട്ടു​പോ​യി. ജ​നു​വ​രി-​മാ​ർ​ച്ചി​ൽ വ​ള​ർ​ച്ച 6.1…

Read More

ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ ജൂ​​​ണ്‍ 15ന് ​അ​വ​സാ​നി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യനി​​​കു​​​തി വ​​​കു​​​പ്പി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ജൂ​​​ണ്‍ ഒ​​​ന്നി​​​നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ഐ​​​ഡി വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​പ്രി​​​ൽ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ 70 ശ​​​ത​​​മാ​​​നം വ്യാ​​​പാ​​​രി​​​ക​​​ളും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​റി​​​യി​​​പ്പു പ്ര​​​കാ​​​രം ജൂ​​​ണ്‍ 15 വ​​​രെ മാ​​​ത്ര​​​മേ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ജി​​​എ​​​സ്ടി ശൃം​​​ഖ​​​ല​​​യി​​​ലേ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ‌്‌ലോ​​​ഡ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യൂ.ഇ​​​നി​​​യും എ​​​ൻ​​​റോ​​​ൾ ചെ​​​യ്യാ​​​നു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് അ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. വ്യാ​​​പാ​​​രി​​​ക​​​ൾ അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​വും വ്യാ​​​പാ​​​ര സം​​​ബ​​​ന്ധ​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി ശൃം​​​ഖ​​​ല​​​യി​​​ൽ അ​​​പ്‌ലോ​​​ഡ് ചെ​​​യ്ത് എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത പ​​​ക്ഷം ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ നേ​​​രി​​​ട്ടേ​​​ക്കാം. അ​​​വ​​​സാ​​​ന നി​​​മി​​​ഷം വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​തെ ഉ​​​ട​​​ന​​​ടി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വ്യാ​​​പാ​​​രി​​​ക​​​ളും ജി​​​എ​​​സ്ടി എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Read More