മാവേലിക്കര: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദ്ദിച്ചിരുന്നെന്നും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍നിന്ന് മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസിന് നല്‍കിയത്. സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചതെന്നാണ് പരാതി. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിന്‍സി ആത്മഹത്യ ചെയ്തത്.
Read MoreCategory: Alappuzha
രാജേഷ് നായർ ആള് കൊള്ളാലോ!! ഉടമയുടെ എടിഎം കാർഡിൽനിന്ന് വീട്ടുജോലിക്കാരൻ തട്ടിയത് ലക്ഷങ്ങള്‍; തന്ത്രം ഇങ്ങനെ…
മാന്നാർ: ഉടമയുടെ എടിഎം കാർഡിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. പന്തളം തുമ്പമൺ മുട്ടംമുറിയിൽ പോയികോണത്ത് കൃഷ്ണ ഭവൻ വീട്ടിൽ സീതാരാമൻ നായരുടെ മകൻ രാജേഷ് നായരാണ് (42) അറസ്റ്റിലായത്. ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്ണൻ തമ്പിയുടെ എസ്ബിഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് രണ്ടുലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്തത്. വിദേശത്ത് ജോലിയിലായിരുന്ന രാധാകൃഷ്ണൻ തമ്പി പക്ഷാഘാതം വന്ന ശേഷം നാട്ടിൽ തനിയെ താമസിക്കുകയാണ്. സഹായത്തിനായി ഹോം നഴ്സിംഗ് ഏജൻസി വഴിയാണ് രാജേഷ് നായർ എത്തുന്നത്. ബാങ്കിടപാടുകളും രാജേഷ് നായരാണ് ചെയ്തിരുന്നത്. ഈ അവസരം മുതലാക്കിയാണ് എടിഎം പിൻ മനസിലാക്കി അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത്. ജൂൺ മൂന്നു മുതൽ പതിനേഴു വരെ പല തവണയായിട്ടാണ് അക്കൗണ്ടിൽ നിന്ന് പണം എടുത്തത്. പണം നഷ്ടപെട്ടത് അറിഞ്ഞയുടൻ വീട്ടുടമ മാന്നാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് എസ്എച്ച്…
Read Moreഒപ്പം കഴിഞ്ഞിരുന്നയാളെ വീട്ടമ്മ കമ്പിവടിക്ക് അടിച്ചുകൊന്നു; ആറുമാസം മുമ്പ് നാടും വീടും ഉപേക്ഷിച്ച് രജനിക്കൊപ്പം കൂടെ ചേർന്നയാൾ
കൂടല്‍ (പത്തനംതിട്ട): ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു.കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി ശശിധരന് പിള്ള(50) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി (44)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനുമൊപ്പമാണ് കോളനിയില്‍ താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് ശശിധരന് പിള്ള ഇവര്‍ക്കൊപ്പം താമസം തുടങ്ങിയതെന്നു പറയുന്നു. നാടും വീടും ഉപേക്ഷിച്ച് വന്നയാളാണ് ഇദ്ദേഹം. ഇന്നലെ വൈകുന്നേരം നാലോടെയാണ് ശശിധരന് പിള്ളയുടെ തലയ്ക്ക് രജനി കമ്പിവടി കൊണ്ട് അടിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രിയില്‍ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറിയിച്ചു.
Read Moreഇതാ, അന്താരാഷ്ട്ര നിലവാരം നിലംപറ്റി ! മുകളിലേക്കു മാത്രം പോകും; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റും എസ്കലേറ്ററും നോക്കുകുത്തി
ചെങ്ങന്നൂർ: ശബരിമല ഇടത്താവളമായ ചെങ്ങന്നൂരിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന എസ്കലേറ്ററും ലിഫ്റ്റും നോക്കുകുത്തിയായി. അന്താരാഷ്ട്ര നിലവാരം എന്നു കൊട്ടിഘോഷിച്ചു സ്ഥാപിച്ച ലിഫ്റ്റിന് അനക്കമില്ലാതായിട്ടു മാസങ്ങളായി. പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർ ഇപ്പോൾ പ്രധാന കവാടത്തിൽ എത്താതെ പിൽഗ്രിം സെന്ററിലേക്കു പോകുന്ന റോഡുവഴി കയറി ആർപിഎഫിന്റെ ഗേറ്റ് കടന്നാണ് ഒന്നാം ഫ്ലാറ്റ്ഫോമിൽ എത്തുന്നത്. എന്നാൽ, ട്രെയിൻ രണ്ടാം ഫ്ലാറ്റ്ഫോമിലാണ് വരുന്നതെങ്കിൽ പണിപാളി. മുകളിലേക്കു മാത്രം പോകും രണ്ടിലോ മുന്നിലോ എത്താൻ എസ്കലേറ്റർ ഉണ്ടെങ്കിലും അതു മുകളിലേക്കു മാത്രമേ പ്രവർത്തിക്കൂ. താഴേക്കു പോകാനുള്ള സംവിധാനമില്ല. ഇതു കാരണം ശാരീരിക പ്രശ്നമുള്ള യാത്രക്കാർ വലയുകയാണ്. വീൽ ചെയറിന്റെ സഹായത്തോടെ ഇവർ ഒന്നാം ഫ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തുനിന്നു പാളം മുറിച്ചു കടന്നു വേണം പ്ലാറ്റ് ഫോം രണ്ടിലോ മുന്നിലോ എത്താൻ. അന്താരാഷ് ട്ര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ എന്നവകാശപ്പെടുന്ന സ്റ്റേഷന്റെ അവസ്ഥയാണിത്.…
Read Moreആർപ്പോ ഹിയ്യോ..!വള്ളംകളിമേഖല നിലനിൽപ്പു ഭീഷണിയിൽ; ‘സീസൺ വരുന്നു, ഉഷാറാവണ്ടേ’
ടോം ജോർജ്ആലപ്പുഴ: ഓണക്കാലത്തിനു മുന്നോടിയായെത്തുന്ന വള്ളംകളിയേയും കോവിഡ് കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് വള്ളംകളിയുടെ ഈറ്റില്ലമായ ആലപ്പുഴയും കുട്ടനാടും. വള്ളംകളികളികളുടെ നടത്തിപ്പിനെക്കുറിച്ച് സർക്കാർ തലത്തിൽ ആലോച്ചിച്ച് അനുമതി കൊടുക്കേണ്ട സമയമായെങ്കിലും ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടാകാത്തത് ഈ മേഖലയെ തളർത്തുന്നു. വളളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ബോണസ് തുകയും പ്രൈസ് മണിയും കണ്ടെത്താൻ സംഘാടകർക്ക് സാധിക്കാത്ത പക്ഷം ജലോത്സവ നടത്തിപ്പു തന്നെ അവതാളത്തിലായേക്കും. വള്ളം കളിയുടെ കമന്ററിയും, ആർപ്പോ ഹിയ്യോ വിളികളും, വിസിലടിയും, വഞ്ചിപ്പാട്ടും, വള്ളത്തട്ടുകളിൽ നിന്നുയരുന്ന ഇന്പമേറിയ വെടിത്തടി താളവും നിലച്ചതിനും കോവിഡോളം തന്നെ പഴക്കമുണ്ട്. രണ്ടു വർഷമായി കേരളക്കരയിൽ വള്ളംകളി ആരവങ്ങൾ നിലച്ചിട്ട്. ജലോത്സവ സീസണ് ആരംഭം കുറിച്ചുള്ളതാണ് ചന്പക്കുളം മൂലം ജലോത്സവം. ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനെയും ആശങ്കയിലാഴ്ത്തി കോവിഡ് വീണ്ടും തലപൊക്കുകയാണ്. എന്നിരുന്നാലും കേരളത്തിന്റെ പൈതൃക പ്രതീകമായ വള്ളംകളി നടത്തിപ്പിന് സർക്കാർ അനുമതി നിഷേധിക്കില്ലെന്ന…
Read Moreതാനല്ല രമയെ കൊലപ്പെടുത്തിയത്… മകന് ശരത്തായിരിക്കാം..! വീട്ടമ്മയെ മരിച്ച നിലയിൽ കണ്ട സംഭവം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ; സംഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശശിയെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ നാലും ശരീരത്ത് മൂന്നും മുറിവുകളുണ്ടായിരുന്നെന്നും ഇതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസെടുത്തത്. പിന്നീട് മകൻ ശരത് മരണത്തിൽ സംശയമുണ്ടെന്ന് അറിയിച്ചതോടെ ശശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകൻ ശരത്തായിരിക്കാമെന്നും ശശി പോലീസിനോടു പറഞ്ഞു. മരണസമയത്ത് ശരത് ചേർത്തലയിൽ എംബിഎ പരീക്ഷയ്ക്ക് പോയിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയൽവാസികളെയും…
Read Moreഹൗസ് ബോട്ട് മുങ്ങി! രക്ഷാപ്രവർത്തകന് ദാരുണാന്ത്യം; അപകടം, സഞ്ചാരികളുടെ ലഗേജ് പുറത്തെടുക്കാൻ ശ്രമിക്കവേ…
ആലപ്പുഴ: വെള്ളത്തിൽ മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് സഞ്ചാരികളുടെ ലഗേജ് പുറത്തെടുക്കുന്നതിനിടെ ബോട്ടിനകത്ത് കുടുങ്ങിയ രക്ഷാപ്രവർത്തകന് ദാരുണ അന്ത്യം. കൈനകരി പഞ്ചായത്ത് 14ാം വാർഡിൽ ഇഎംഎസ് ജെട്ടിക്കു സമീപം വെളാത്തുതറ വീട്ടിൽ പ്രസന്നനാ(56)ണ് മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ കൈനകരി കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം. കൊമ്മാടി തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളുമായി കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കന്നിട്ട ജെട്ടിയിൽ ഹൗസ്ബോട്ട് നങ്കൂരമിട്ടു. ഇന്നലെ പുലർച്ചെ സഞ്ചാരികളും ജീവനക്കാരും ഉറക്കമുണർന്നപ്പോൾ ബോട്ടിന്റെ അടിപ്പലകയുടെ ഭാഗത്ത് നിന്ന് വെള്ളം ഇരച്ച് കയറുന്നത് കണ്ടു. മൂന്ന് സഞ്ചാരികളും ജീവനക്കാരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബോട്ട് മുങ്ങിത്താഴ്ന്നു. വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് മുങ്ങൽ വിദഗ്ധനായ പ്രസന്നൻ 9.30ന് സ്ഥലത്തെത്തി. മുങ്ങിക്കിടന്ന ബോട്ടിന്റെ ജനൽ ഭാഗം പൊളിച്ച് പ്രസന്നൻ ബോട്ടിനകത്ത് കടന്നു. ലഗേജുകൾ ഓരോന്നായി സാഹസികമായി പുറത്തെടുക്കുന്നതിനിടെ ബോട്ടിലെ ഇടുങ്ങിയ പാസേജിൽ കുടുങ്ങി.…
Read Moreഇതാകുമ്പോ വാങ്ങാൻ പുറത്ത് പോകേണ്ടല്ലോ! വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്
പത്തനംതിട്ട: വീട്ടുവളപ്പില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി. ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും കോയിപ്രം പോലീസും ചേര്‍ന്ന് കോയിപ്രം പുറമറ്റം മുണ്ടുമല ഐപിസി ചര്‍ച്ചിന്റെ പിറകിലുള്ള കളത്തിന്റെ വടക്കേതില്‍ സുകുമാരന്റെ വീടിനു കിഴക്കുവശം പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളുടെ മകന് സുനിലി (22)നെതിരേ കോയിപ്രം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രാത്രിയിലെ തെരച്ചിൽസുനില് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് നടപടി. ജില്ലയില്‍ അപൂര്‍വമായാണ് കഞ്ചാവ് ചെടി വളര്‍ത്തുന്ന നിലയില്‍ പോലീസ് കണ്ടെത്തുന്നത്. കഞ്ചാവ് ചെടി വച്ചുപിടിപ്പിച്ച് പരിപാലിച്ചു വളര്‍ത്തിവരികയായിരുന്നു പ്രതി. വ്യാഴാഴ്ച രാത്രി ഏഴിനു ശേഷമാണ് ഡാന്‍സാഫ് സംഘം കോയിപ്രം എസഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘവും വീട്ടുടമസ്ഥനായ സുകുമാരനുമായി എത്തി പറമ്പില്‍ ചെടി കണ്ടെത്തിയത്. കോയിപ്രം എസ്ഐക്കൊപ്പം…
Read Moreഫര്‍ണിച്ചര്‍ വ്യാപാരിയെ തല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത വീട്ടമ്മ പിടിയില്‍; പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടമ്മ പോലീസിനോട് പറഞ്ഞ സത്യം ഇങ്ങനെ…
പത്തനംതിട്ട: വാര്യാപുരത്തെ ഫര്‍ണിച്ചര്‍ വ്യാപാരി സുദര്‍ശനനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇലന്തൂര്‍ കുറ്റിയില്‍ സുധീര്‍ മന്‍സിലില്‍ ശാന്തി കുമാരി (42) യെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉ പത്തനംതിട്ട നഗരത്തില്‍ നിന്നാണ് ഇവരെ സിഐ ജിബു ജോണ്‍, എസ്ഐ ആതിര എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സുദര്‍ശനനെ മര്‍ദിക്കുന്നതിന് യുവാക്കളെ ഏര്പ്പാടിക്കിയത് ശാന്തികുമാരിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് സുധീറിനെ ഫര്‍ണിച്ചര്‍ കടയില്‍ വിളിച്ച് വരുത്തി മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തി കുമാരിയും സുദര്‍ശനനുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെ ചത്ത പശുക്കിടാവിനെ കഴിച്ചിടാനെത്തിയ യുവാക്കളോട് സുദര്ശനന് ശല്യം ചെയ്യുന്നതായും ഒരു പണി കൊടുക്കണമെന്നും ശാന്തി കുമാരി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സംഘം ചേര്‍ന്ന് സുദര്‍ശനനെ മര്‍ദിച്ചത്. സുദര്‍ശനനെ മര്‍ദിച്ച നാല് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തികുമാരിയുടെ ഭര്‍ത്താവ് സുധീറിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.യുവാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയില്ലെന്നും സുദര്‍ശനനെ…
Read Moreഅടച്ചിട്ടിരുന്ന വീടുകളില്‍ രണ്ട് ദിവസത്തിനിടെ നടന്ന മോഷണങ്ങൾ ! പിന്നിൽ സിസിടിവിയും ഹാര്‍ഡ് ഡിസ്ക്കും തകര്‍ത്തശേഷം മോഷണം നടത്തുന്ന സംഘം
ചേര്‍ത്തല: നഗരത്തിലെ അടച്ചിട്ടിരുന്ന വീടുകളില്‍ രണ്ട് ദിവസത്തിനിടെ നടന്ന മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും മോഷണം നടന്ന വീടുകളിലെത്തി തെളിവുകള്‍ ശേഖരിച്ചു. കേസ് അന്വേഷിക്കുന്നതിന് പോലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചു. സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്ക്കും മറ്റും തകര്‍ത്തശേഷം മോഷണം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഗ്രില്ല് തകര്‍ത്താണ് നഗരസഭ പത്താം വാര്‍ഡില്‍ മുല്ലപ്പള്ളി ജംങ്ഷന് കിഴക്കുവശം ദേവപ്രിയയില്‍ നാരായണന് നായരുടെ വീട്ടില്‍ നിന്ന് 18പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. നാരായണന് നായരും കുടുംബവും തിങ്കളാഴ്ച മുതല്‍ വീട്ടിലില്ലായിരുന്നു. ബുധനാഴ്ച വൈകിട്ട് തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്. മുകളിലത്തെ നിലയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവു അപഹരിച്ചു. നാരായണന് നായരുടെയും ഭാര്യയുടെയും പാസ്പോര്‍ട്ടുകളും വിലകൂടിയ നാല് വാച്ചുകളും മറ്റും നഷ്ടമായി.…
Read More