അമ്പലപ്പുഴ: പ്ലസ് ടു പoനത്തോടൊപ്പം താന്ത്രിക പoനവും പൂർത്തിയാക്കി വിദ്യാർഥി.കരുമാടി കളത്തിൽ പാലം ശോഭനപുരം വീട്ടിൽ പ്രതീഷിന്റെ മകൻ ആര്യനാ (18)ണ് ഈ നേട്ടം കൈവരിച്ചത്. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പoനം പൂർത്തിയാക്കിയ ആര്യൻ 4 വർഷം മുൻപാണ് താന്ത്രിക പഠനം ആരംഭിച്ചത്. തുറവുർ പുത്തൻപറമ്പ് ദേവീ ക്ഷേത്രത്തിലെ ശാന്തി മoത്തിൽ നിന്നാണ് താന്ത്രിക പoനം പൂർത്തിയാക്കിയത്. സ്കൂൾ അവധി സമയങ്ങളിലും മറ്റും സമയം കണ്ടെത്തിയാണ് താന്ത്രിക പoനം നടത്തിയത്. ക്ഷേത്രം ശാന്തി പ്രകാശൻ ശാന്തിയാണ് ആര്യനെ താന്ത്രിക പoനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത്. 4 വർഷത്തെ നീണ്ട പoനത്തിന് ശേഷം താന്ത്രിക വിദ്യകൾ അഭ്യസിച്ച ആര്യൻ ഇപ്പോൾ നിരവധി ദേവസ്വം ബോർഡ്, സ്വകാര്യ ക്ഷേത്രങ്ങളിൽ ശാന്തിമാരുടെ സഹായിയായും പ്രവർത്തിക്കുന്നുണ്ട്. കരുമാടികളത്തിൽപ്പാലം എസ്.എൻ.ഡി.പിയിൽ നടന്ന ചടങ്ങിൽ ആര്യൻ ഉപനയനം…
Read MoreCategory: Alappuzha
യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം! നാടുവിട്ട ഭർത്താവ് അറസ്റ്റിൽ; പോലീസ് കുടുക്കിയത് തന്ത്രപരമായി…
ആറന്മുള: ബധിരയും മൂകയുമായ യുവതിയും മൂന്നു വയസുള്ള മകളും ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന് ചികിത്സയിലിരിക്കേ മരിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥനാണ് (36) ഇന്നലെ രാത്രി അറസ്റ്റിലായത്. വിനീതിന്റെ ഭാര്യ ശ്യാമ (28), മകൾ ആദിശ്രീ എന്നിവരെ മേയ് ആറിന് രാത്രിയാണ് പൊള്ളലേറ്റ നിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിഐജി ആർ. നിശാന്തിനി ഇടപെട്ട് അന്വേഷണം ഊർജിതമാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പിയെ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. സംഭവത്തിനു ശേഷം നാടുവിട്ട ഒന്നാം പ്രതിയായ ഭർത്താവിനെ പിടികൂടുകയാണുണ്ടായത്. ആദ്യം ഡിവൈഎസ്പി കെ. സജീവ് അന്വേഷണം…
Read More2018ലെ പ്രളയം! എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചത് വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍; മിത്രയെ പുഞ്ചിരിയോടെ വരവേറ്റ് വീണാ ജോർജ്
ആറന്മുള: പുത്തന്‍ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് മന്ത്രി വീണാ ജോര്‍ജ് പുഞ്ചിരിച്ചു. 2018ലെ പ്രളയത്തില്‍നിന്ന് എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചു കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. അമ്മയുടെ കൈപിടിച്ച് ഇന്നലെ അക്ഷരങ്ങളുടെ ലോകത്തേക്കു സ്കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയപ്പോഴും വീണാ ജോര്‍ജ് കൈ നൽകി. മിത്രയെ സ്നേഹപൂർവം ചേർത്തു നിർത്തിയ മന്ത്രി സുരക്ഷയുടെ ആദ്യപാഠമായി മാസ്ക് കൃത്യമായി ധരിപ്പിച്ചു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റെയും രഞ്ജിനിയുടെയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന ബോട്ടിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ ചേർത്തുപിടിച്ചതു വീണാ ജോർജായിരുന്നു.
Read Moreഒന്നിച്ചു ജനിച്ച നാലു പെൺ കുരുന്നുകള്‍! പുത്തനുടുപ്പിട്ട് നാൽവർസംഘം സ്കൂളിലേക്ക്…
ചാരുംമൂട്: പുത്തൻ ഉടുപ്പിട്ട് ബാഗും കുടയും പിടിച്ച് ഇന്ന്സ്കൂളിലേക്കു പോകുന്നതിന്റെ ആഹ്ളാദത്തിലാണ് നാൽവർ സംഘം. ഒന്നിച്ചു ജനിച്ച നാലു പെൺ കുരുന്നുകളാണ് ഇന്നു മുതൽ അക്ഷരമുറ്റത്ത് അറിവു നേടാൻ എത്തുന്നത്. നൂറനാട് പണയിൽ പറങ്കാംവിളയിൽ രതീഷിന്റെയും സൗമ്യയുടെയും മക്കളായ അദ്രിക, അനാമിക,ആത്മിക, അവനിക എന്നിവരാണ് നൂറനാട് ഇടിഞ്ഞയ്യത്ത് എസ്കെവിഎൽപി സ്കൂളിലെ എൽകെജിയിൽ ഇന്ന് മുതലെത്തുന്നത്. സുരക്ഷയൊരുക്കി പോലീസ് ആലപ്പുഴ: വേനലവധിക്കുശേഷം ഇന്ന് സ്കൂൾ തുറക്കുന്പോൾ കുട്ടികൾക്ക് സുരക്ഷയൊരുക്കി പോലീസ്. എല്ലാവർഷങ്ങളിലെയും പോലെ സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ബസ് സ്റ്റാൻഡുകളിൽ പോലീസ് സാന്നിധ്യം എല്ലാ ബസ് സ്റ്റാൻഡുകളിലും പോലീസ് സാന്നിധ്യമുണ്ടാകും. സ്കൂള്‍ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. മഴക്കാലത്തുണ്ടാകുന്ന റോഡപകടങ്ങളും മരം വീഴുന്നതുൾപ്പെടെയുള്ള മറ്റ് അപകട സാധ്യതകളും കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.…
Read Moreയുവാവിന്റെ പീഡനത്തിൽ വയോധിക മരിച്ച സംഭവം; സാക്ഷികളില്ലാതിരുന്ന കേസിൽ പ്രതിയെ കുടുക്കിയതു സിസിടിവി ദൃശ്യങ്ങൾ
അമ്പലപ്പുഴ: 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയിൽ സുനീഷി (അപ്പു-22)നെ തോപ്പുംപടിയിൽ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.25-നു രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ പ്രതി സുനീഷ് മതിൽ ചാടിക്കടന്ന് വന്ന് വാതിലിൽ മുട്ടിവിളിച്ചു. തുടർന്ന് പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഴ്സിനോടാണ് വയോധിക പീഡനവിവരം പറഞ്ഞത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3 ‘ 30തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുൻപരിചയംവയോധികയുടെ ഭർത്താവും മകനും അടക്കമുള്ളവർ വിദേശത്താണ്. ഇവർ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. സുനീഷിന് വീട്ടമ്മയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സൂചന.…
Read Moreആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന! ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിച്ചു; ഒടുവില്‍…
അമ്പലപ്പുഴ: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റൽ പോലീസ് രക്ഷകനായി. ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പ്രദീപിനെയാണ് (50) കോസ്റ്റൽ പോലീസ് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി ജഗതംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വിവരം ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ എസ്ഐ ഷാജഹാന്റെ നിർദേശപ്രകാരം പോലീസുകാരായ ലിജുകുമാർ, ഷെജീർ ബോട്ട് ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ, സഞ്ജയ്ദേവ്, ലാസ്കർ സുബാഷ് എന്നിവർ പോലീസ് ബോട്ടിൽ കടലിലേക്ക് രക്ഷാപ്രവർത്തനത്തിനു പോവുകയും ബോട്ടിൽനിന്നു പ്രദീപിനെ രക്ഷിക്കുകയുമായിരുന്നു.
Read Moreപി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്തയാൾ; ജോർജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ആളാണെന്ന പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജ് എവിടെയും ഉറച്ച് നിൽക്കാത്ത രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനെക്കൊണ്ട് ബിജെപിക്കും ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം ഭരണഘടന പരിഷ്കരിക്കുന്നതിൽ എതിർപ്പില്ലെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധി തനിക്ക് തിരിച്ചടിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Read Moreബംഗളൂരുവിൽ നിന്ന് എം ഡിഎംഎയുമായെത്തിയ ദമ്പതികൾ പുലർച്ചെ കായംകുളത്ത് പിടിയിൽ
കായംകുളം: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ.ബംഗളൂരുവിൽ നിന്നു ബസിൽ കായംകുളത്ത് ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ് സ്റ്റാന്റിന് തെക്ക് വശത്തുനിന്നുമാണ് 70 ഗ്രാം മയക്കുമരുന്ന് പിടിച്ചത്. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷൽ സ്കോടായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എം ഡി എം എ പിടികൂടിയത്.
Read Moreവീടിനു സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചന, രണ്ടു പേർ കസ്റ്റഡിയിൽ
കായംകുളം : വീടിന് സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് സൂചന. രണ്ടുപേർ കസ്റ്റഡിയിൽ . പോലീസ് അന്വേഷണം ഊർജിതമാക്കി. കായംകുളം പെരുങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറി(45) നെയാണ് വീടിനു സമീപം റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥലത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതു മൂലം വഴക്കുകൾ ഉണ്ടായാൽ സമീപവാസികൾ ഇവിടേക്ക് എത്താറില്ല. പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പുംശനിയാഴ്ച രാത്രി 10 മണി ഓടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിന് മുൻവശത്തെ റോഡരുകിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. ബന്ധുക്കളും നാട്ടുകാരും കൂടി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിയിച്ചതിനെതൂടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായപരിശോധന നടത്തി. പരിശോധനയിൽ സംഭവ സ്ഥലത്തിനടുത്തുനിന്ന് പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പും ഒരു തോർത്തും കണ്ടെടുത്തു.. മദ്യപിച്ച് വാക്കുതർക്കം?മെക്കാനിക്കൽ ജോലിയാണ് കൃഷ്ണകുമാറിന്.…
Read Moreവൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
കായംകുളം : വീട്ടിലെ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം എരുവ ഉണ്ണിയേഴത്ത് നാരായണൻ (60) ആണ് വീടിനോട് ചേർന്ന പലചരക്ക് കടയിൽ ഇന്നലെ പുലർച്ച തൂങ്ങിമരിച്ചത്. നാരായണന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ ഇടപെട്ട സി പി എം നേതാവ് കെ എസ് ഇ ബി ഓഫീസിലെത്തി ജീവനക്കാരോട് ആക്രോശിച്ചത് വിവാദമാകുകയും സി പി എം നേതാവിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എരുവ വെസ്റ്റ് ഇലക്്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതിനാണു നടപടി.ഷാജിയും പാർട്ടി അംഗമാണ്.
Read More