മാവേലിക്കര: വയോധികന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. പല്ലാരിമംഗലം അലിൻകട ജംഗ്ഷനിൽ നിന്ന് ബേദനി മഠത്തിലേക്കു പോകുന്ന റോഡിൽ കച്ചവടം നടത്തിയിരുന്ന ഇരേഴാ തെക്ക് കൊല്ലത്തിരെത് ഗോപാലകൃഷ്ണൻ (പൊടിയൻ-80) ന്റെ കടയാണ് തീയിട്ടത്. കട മറിച്ചിട്ടു പെട്രോൾ ഒഴിച്ച് കത്തിച്ചതന്നാണ് പ്രഥമിക നിഗമനം. കടയിൽ വിൽപ്പനക്കായി സുഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കത്തി ചാമ്പളായി. മാവേലിക്കര പോലീസ് സ്ഥലത്തെത്തി പരീശോധന നടത്തി.
Read MoreCategory: Alappuzha
പുലർച്ചെ പ്രഭാത സവാരിക്കും ക്ഷേത്രദർശനത്തിനും നടത്തുന്നവരെ ആക്രമിച്ച് സ്വർണ്ണം കവരും; ദമ്പതിമാരായ മോഷ്ടാക്കളെ കുടുക്കി പോലീസ്
ചെങ്ങന്നൂർ: പുലർച്ചെ പ്രഭാത സവാരിക്കും ക്ഷേത്രദർശനത്തിനും തനിച്ചിറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ഇവരെ ആക്രമിച്ച് സ്വർണ്ണം അപഹരിക്കുന്ന ദമ്പതികളായ പ്രതികളെ ഇന്നലെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആലപ്പുഴ മിത്രക്കരി മുട്ടാർ മിത്രമഠം കോളനിയിൽ ലെതിൻ ബാബു, ഭാര്യ സൂര്യമോൾ സോമൻ എന്നിവരെയാണ് തെളിവെടുപ്പിനായി ചെങ്ങന്നൂരിലെത്തിച്ചത്. കഴിഞ്ഞ നവംബർ മാസം 18 പുലർച്ചെ 4.50ന് ക്ഷേത്ര ദർശനത്തിനു പോയ തിരുവൻവണ്ടൂർ രാജീവ് സദനത്തിൽ തുളസീഭായി (64)ന്റെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയും ഏപ്രിൽ 19ന് പുലർച്ചെ 6ന് പ്രഭാത സവാരിക്കിറങ്ങിയ ഉമയാറ്റുകര കണ്ടൻകരോത്ത് നിഷാ ഭവനിൽ ഗോപാലന്റെ ഭാര്യ പ്രസന്നകുമാരി (67)ന്റെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും രണ്ടുഗ്രാം തൂക്കം വരുന്ന ലോക്കറ്റും അപഹരിച്ചകേസിലാണ് പ്രതികളായ ലെതിൻ ബാബു, ഭാര്യ സൂര്യമോൾ സോമൻ എന്നിവരെ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചത്.തൊണ്ടിമുതലുകൾ ചങ്ങനാശേരിയിലെ…
Read Moreഅമ്പലപ്പുഴയിൽ വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവം; സമീപത്തെ രണ്ടു ബാറുകൾ വഴി വ്യാജ മദ്യം വിറ്റഴിച്ചു? ബാറുകളിലെ മദ്യസാമ്പി ളുകൾ പരിശോധനയ്ക്ക്
അമ്പലപ്പുഴ: പുറക്കാട് കരൂര്‍ വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ബാറുകളിൽ നിന്നുള്ള മദ്യ സാമ്പിളുകൾ പോലീസ് പരിശോധനക്കയച്ചു. അമ്പലപ്പുഴ, പറവൂർ എന്നീ ബാറുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പോലീസ് പരിശോധനയ്ക്കയച്ചത്. കരൂരിൽ നടന്ന റെയ്ഡിൽ വ്യാജ വിദേശ മദ്യം നിർമിക്കാനായുള്ള സ്പിരിറ്റും മദ്യങ്ങളുടെ ലേബലുകളും മദ്യം നിറയ്ക്കാനുള്ള പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ വീട് കേന്ദ്രീകരിച്ച് വ്യാജ വിദേശ മദ്യ നിർമാണവും വിൽപ്പനയും നടന്നു വന്നിരുന്നു. ഇവിടെ നിർമിച്ച മദ്യം അമ്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറുകളിലടക്കം വിറ്റഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഡാഡി വിൽസൺ എന്ന ബ്രാൻഡാണ് കൂടുതലായി വിറ്റഴിച്ചിരിക്കുന്നത്. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ബാറുടമകൾ ഇവ വാങ്ങി വിറ്റഴിച്ചിട്ടുണ്ടെങ്കിൽ ബാറുടമകൾ ഉൾപ്പെടെയുള്ളവരെ കേസിൽ ഉൾപ്പെടുത്തേണ്ടി വരും . എന്നാൽ പ്രമുഖരായ ബാറുടമകൾക്ക് ഭരണരാഷ്്ട്രീയത്തിൽ വലിയ സ്വാധീനമുള്ളതിനാൽ പോലീസ് ഇതിന് തയാറാകുമോയെന്ന്…
Read Moreകാഴ്ച നഷ്ടപ്പെട്ട മുന്‍ ജീവനക്കാരനെ കൈവിടാതെ എം.എ. യൂസഫലി; ചികിത്സയ്ക്കുള്ള പണവും മകളും വിദ്യാഭ്യാസ ചിലവും നൽകി ലുലു ഗ്രൂപ്പ്
കായംകുളം: കാഴ്ച നഷ്ടപ്പെട്ടു ജീവിതംതന്നെ ഇരുട്ടിലേക്കു നീങ്ങിയ ആലപ്പുഴ സ്വദേശി അനില്‍ കുമാറിനു മുന്നിൽ പ്രതീക്ഷയുടെ തിരിനാളമായി എം.എ. യൂസഫലിയും ലുലു ഗ്രൂപ്പും. ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലിചെയ്തു വരുന്നതിനിടെയാണ് അനില്‍കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. കടുത്ത പ്രമേഹരോഗമായിരുന്നു വില്ലൻ. ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കെത്തി ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കാഴ്ചശക്തി നഷ്ടമായതറിഞ്ഞത്. ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സയ്ക്കു സംവിധാനമൊരുക്കി. ഇന്‍ഷ്വറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ രണ്ടു ലക്ഷം രൂപ ലുലു ഗ്രൂപ്പുതന്നെ കെട്ടിവച്ചു. നാട്ടിലേക്കു പോകണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടതോടെ വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്നു നല്കി. രണ്ടുമാസത്തെ അധികശമ്പളവും ഉറപ്പാക്കി. ആകെ 12.5 ലക്ഷം രൂപയുടെ സഹായമാണ് ചികിത്സയ്ക്കുള്‍പ്പെടെ അന്നു കൈമാറിയിരുന്നത്. ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ എം.എ.…
Read Moreഅമിതവേഗം! ബൈക്ക് കാറിൽ ഇടിച്ച് ഗ്ലാസ് തകർത്തു; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും സംഭവിച്ചത്…
മുഹമ്മ: അമിത വേഗത്തിൽ വന്ന ബൈക്ക് കാറിൽ ഇടിച്ച് ഗ്ലാസ് തകർത്തു, അത് ചോദ്യം ചെയ്ത കാർ ഉടമയുടെ ഭാര്യയെയും മകനെയും മർദിച്ച് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആലപ്പുഴ _തണ്ണീർുക്കം റോഡിൽ മുഹമ്മ തുരുത്തൻ കവലയിൽ ഞായറാഴ്ച രാത്രിയിൽ ആണ് സംഭവം.തലയോലപ്പറമ്പ് കുഴിപ്പറമ്പിൽ ഷഷിയാദ്, ഭാര്യ ലൈല, മക്കളായ ഫർഹാൻ, ഫാരിസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആലപ്പുഴയിൽ ഉള്ള ഭാര്യാവീട്ടിൽ നിന്നു തലയോലപ്പറമ്പിലേക്ക് കാറിൽ പോകുകയായിരുന്നു ഷിഷിയാദും കുടുംബവും. പുത്തനങ്ങാടി കവലയിൽ വച്ച് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയിൽ കാറിന്റെ വലത് വശത്തെ സൈഡ് ഗ്ലാസ് തകർന്നു. ഇവർ കടന്ന് കളഞ്ഞു. ഇവരെ തുരത്താൻ കവലയിൽ വച്ച് കാണുകയും ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കാറിൽ ഉണ്ടായിരുന്ന മകന്റെ കരണത്തടിക്കുകയും ഭാര്യയെ കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നു. കാറിൽ കയറി പോയില്ലെങ്കിൽ കൊന്നു…
Read Moreതാലികെട്ടു കഴിഞ്ഞ് അപർണ നേരെപോയത് പരീക്ഷാ ഹാളിലേക്ക് ! പ്രിയതമയെകോളജ് വളപ്പിൽ കാത്തിരുന്നു നവവരൻ ഉണ്ണികൃഷ്ണൻ
മാവേലിക്കര: വിവാഹമണ്ഡപത്തിൽ നിന്നു പരീക്ഷാ ഹാളിലേക്ക് അപർണ വേഗത്തിലാണ് എത്തിയത്. കൃത്യസമയത്തു കോളജിലെത്തി ആൾജിബ്ര പരീക്ഷയെഴുതി, പ്രിയതമയെ കാത്തു നവവരൻ ഉണ്ണികൃഷ്ണൻ കോളജ് വളപ്പിൽ കാത്തിരുന്നു. വള്ളികുന്നം പുത്തൻചന്ത പനച്ചൂർ കിഴക്കതിൽ കെ.അനിൽകുമാറിന്റെയും സിന്ധുവിന്റെയും മകളായ എസ്.അപർണ ആണു വിവാഹത്തിനു തൊട്ടുപിന്നാലെ മാവേലിക്കര ബിഷപ് മൂർ കോളജിലെത്തി ബിഎസ്സി മാത്തമാറ്റിക്സ് അഞ്ചാം സെമസ്റ്റർ പരീക്ഷയെഴുതിയത്. ഇന്നലെ ഉച്ചയ്ക്കു 12.05നും 12.20നും മധ്യേയുള്ള മുഹൂർത്തിൽ ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ വച്ചാണു ചെങ്ങന്നൂർ പെരിങ്ങലിപ്പുറം മുഴങ്ങോടിയിൽ വിജയൻപിള്ളയുടെയും മിനിയുടെയും മകൻ ഉണ്ണികൃഷ്ണൻനായർ അപർണയുടെ കഴുത്തിൽ താലി ചാർത്തിയത്. അപർണയും ഉണ്ണികൃഷ്ണൻനായരും ഏതാനം ബന്ധുക്കൾക്കൊപ്പമാണു കോളജിലെത്തിയത്. വിവാഹ വേഷത്തിൽ തന്നെ കോളജിലെത്തിയ അപർണ പരീക്ഷയെഴുതി. നന്നായി പരീക്ഷയെഴുതാൻ സാധിച്ചതായി അപർണ പറഞ്ഞു. അപർണ നാളെ നടക്കുന്ന അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പിലുമാണ്.
Read Moreഒന്നാം പ്രതിയെ കിട്ടണം, എങ്കിലേ ചുരുൾ അഴിയൂ…! പുറക്കാട് കരൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവം; ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുംഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
അന്പലപ്പുഴ: പുറക്കാട് കരൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒന്നാം പ്രതിക്കായി അന്വേഷണം ശകതമാക്കി അന്പലപ്പുഴ പോലീസ്. കാക്കാഴം നാലു പറ ശ്രീജിത്തിനായാണ് അന്പലപ്പുഴ ഡിവൈ എസ്പി എസ് റ്റി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതിയെ പിടികൂടിയാൽ മാത്രമേ പ്രമാദമായ ഈ കേസിന്റെ ചുരുളഴിക്കാൻ കഴിയൂ. അന്പലപ്പുഴ, പുറക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ സംഘം വൻതോതിലാണ് അനധികൃത വ്യാജ മദ്യ വിൽപ്പന നടത്തിവന്നിരുന്നത്. ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പെട്ടെന്ന് പണം സന്പാദിച്ച ചില നേതാക്കൾ ഈ രീതിയിൽ മദ്യ വിൽപ്പന നടത്തിയാണ് പണമുണ്ടാക്കിയതെന്നും സംശയമുണ്ട്. ഒളിവിലായ ഒന്നാം പ്രതിയുമായി അടുത്ത ബന്ധം ഈ നേതാക്കൾക്ക് ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് ഈ സംഘം വ്യാപകമായി മദ്യ വിൽപ്പന നടത്തിയത്. അന്പലപ്പുഴയിലെ ബാറിൽ നിന്ന്…
Read Moreഅയല്‍വാസിയുടെ മതിലിലൂടെ ഒന്നം നിലയിലേക്ക് കയറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്നു കൊണ്ടുപോയത് 35 പവൻ; സാബുവിന്റെ വീട്ടിൽ കണ്ട അപരിചിതൻ ആര്?
തിരുവല്ല: കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നും 35 പവന് സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്. കറ്റോട് വല്യവീട്ടില്പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സംഭവ സമയം സാബുവിന്റെ മരുമകള്‍ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വിടിന്റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മരുമകള്‍ മുത്ത് വീടിന്റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. സാബുവിന്റെ അയല്‍വാസിയുടെ വീട്ടില്‍ കര്ട്ടന് വില്പനയ്ക്കെത്തിയ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. ജസ്റ്റിൻ കണ്ടത് ആരെ?അയല്‍വാസിയുടെ വീടിന്റെ മതില് വഴി സാബുവിന്റെ വീടിന്റെ ഷേഡിലൂടെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സാബുവിന്റെ വീടിന്റെ ഷേഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കുഞ്ഞുമോളുടെ മകന് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ജസ്റ്റിന് മാതാവ് കുഞ്ഞുമോളെ…
Read Moreതുടൽ പൊട്ടിച്ചിറങ്ങിയ പോമറേനിയൻ വഴി നീളെ നാട്ടുകാരെ കടിച്ചു കീറി; പിന്നീട് ചത്തനിലയിൽ കണ്ട നായെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം
മുഹമ്മ: കഴിഞ്ഞ ദിവസം മാവിൻ ചുവട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്ന് തുടൽ പൊട്ടിച്ച് പുറത്തിറങ്ങി 11 പേരെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കടിച്ചു മുറിവേൽപ്പിച്ച പോമറേനിയൻ നായയെ മുഹമ്മ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ചത്ത അവസ്ഥയിൽ കണ്ടെത്തി. തിരുവല്ല വെറ്റിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ പേ വിഷബാധ സ്ഥിരീകരിച്ചതിനാൽ കടിയേറ്റ വ്യക്തികളേയും മൃഗങ്ങaളേയും ഉടൻ വാക്സിനേഷന് വിധേയമാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. തെരുവുനായ്ക്കൾക്കും കടിയേറ്റിരിക്കാമെന്നതിനാൽ ഈ പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
Read Moreഡാഡി വിൽസൺ, എം.സി..! വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്; ആയിരത്തിലധികം മദ്യം നിറച്ച കുപ്പികളും സ്പിരിറ്റും പിടികൂടി
അമ്പലപ്പുഴ: പുറക്കാട് കരുരിൽ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്. ആയിരത്തിലധികം മദ്യം നിറച്ചകുപ്പികളും സ്പിരിറ്റും പിടികൂടി. കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ വ്യാജമദ്യനിര്‍മാണം നടക്കുന്നതായി അമ്പലപ്പുഴ പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കുപ്പിനിറക്കുന്ന യന്ത്രവും മദ്യം നിറച്ച് വില്‍പ്പനക്ക് തയ്യാറാക്കിയ ആയിരത്തിലേറെ ബോട്ടിലുകളും പതിനായിരത്തിലധികം കാലിക്കുപ്പികളും കണ്ടെടുത്തു. ബാറുകളില്‍ വില്‍പ്പനക്ക് തയ്യാറാക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചതായി അറിയുന്നു. ആൾത്താമസമില്ലാത വീട്ടിൽ 2 യുവാക്കൾ വാടകക്ക് താമസിക്കുന്നുണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്വകാര്യ പാക്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് ഇവർ പറഞ്ഞിരുന്നത്.എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീട് ഇന്നലെ അമ്പലപ്പുഴ ഡി വൈ എസ്.പി.സുരേഷ് കുമാർ എസ്.റ്റിയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഒരു പെട്ടിയിൽ പന്ത്രണ്ടെണ്ണം വെച്ച് നിരവധി പെട്ടികളിലാണ് ഇവ സൂക്ഷിച്ചിരുന്നത് .മുന്തിയ…
Read More